ഇറ്റലി: ഫ്രാന്‍സിസ് മാര്‍പാപ്പ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് സംസാരിക്കും.. ഇറ്റലിയുടെ പ്രധാനമന്ത്രി മെലോനി അറിയിച്ചതാണ് ഇക്കാര്യം. ഉച്ചകോടി നടക്കുന്നത് ജൂണിലാണ്. സൗത്തേണ്‍ ഇറ്റാലിയന്‍ ്പ്രവിശ്യയായ പുഗിലായായില്‍ ജൂണ്‍ 13 മുതല്‍ 15 വരെയാണ് ഉച്ചകോടി. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഈ സമ്മേളനത്തില്‍ ഒരുമിച്ചുകൂടും. ജി 7 ഉച്ചകോടിയില്‍ ഒരു മാര്‍പാപ്പ പങ്കെടുക്കുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്ന് പ്രധാനമന്ത്രി മെലോനി അറിയിച്ചു.