Wednesday, October 9, 2024
spot_img
More

    മെയ് ഒന്ന് യൗസേപ്പിതാവിന്റെ ദിനമായി ആചരിക്കാന്‍ തുടങ്ങിയത് എങ്ങനെയാണെന്നറിയാമോ?

    വിശുദ്ധ യൗസേപ്പിതാവിന്റെ രണ്ടുതിരുനാളുകളാണ് സഭ മുഖ്യമായി ആചരിക്കുന്നത്. തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും യൗസേപ്പിതാവിന്റെ മരണത്തിരുന്നാളും. യഥാക്രമം മെയ് 1, മാര്‍ച്ച് 19 തീയതികളിലാണ് ഈ തിരുനാളുകള്‍ ആചരിക്കുന്നത്.
    എന്നാല്‍ എപ്പോള്‍ മുതല്ക്കാണ് തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആചരിച്ചുതുടങ്ങിയത് എന്നറിയാമോ?

    1955 വരെ ഇങ്ങനെയൊരു തിരുനാള്‍ സഭയില്‍ ഉണ്ടായിരുന്നില്ല. പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയാണ് ഇങ്ങനെയൊരു തിരുനാള്‍സഭയില്‍ ആരംഭിച്ചത്. മെയ് 1 തൊഴിലാളി മധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാളായി അദ്ദേഹം പ്രഖ്യാപിച്ചത് 1955 ല്‍ ആയിരുന്നു. യാദൃച്ഛികമായി ആ ദിവസം തൊഴില്‍ദിനമായി സാര്‍വത്രികമായി ആചരിക്കുകയും ചെയ്യുന്നു. മെയ് ഒന്ന് യൗസേപ്പിതാവിന്റെ തിരുനാളായി ആചരിക്കുന്നതിന് മുമ്പു തന്നെ പല മാര്‍പാപ്പമാരും അദ്ധ്വാനശീലനായ യൗസേപ്പിതാവിനോടുള്ള ഭക്തി സൂക്ഷിച്ചവരായിരുന്നു. ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ അക്കൂട്ടത്തിലൊരാളാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!