കൊച്ചി: കുടുംബങ്ങളുടെ കെട്ടുറപ്പും കൂട്ടായ്മയും കുറയുമ്പോള്‍ സാന്ത്വനവും പരിഹാരവും നല്കുന്ന സാന്നിധ്യമായി സഭയുടെ കുടുംബശുശ്രൂഷകള്‍ മാറണമെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. സഭയുടെ കുടുംബപ്രേഷിതത്വം, മാതൃവേദി,കുടുംബക്കൂട്ടായ്മ,പ്രോലൈഫ് എന്നീ വിഭാഗങ്ങളുടെ രൂപതാ ഡയറക്ടര്‍മാരുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സങ്കടങ്ങളിലും പ്രതിസന്ധികളിലുമാകുന്ന കുടുംബാംഗങ്ങളുടെ ഹൃദയങ്ങളോട് ചേര്‍ന്നുനില്ക്കണം.കുടുംബങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ സാന്നിധ്യം പകരാന്‍ കുടുംബപ്രേഷിതര്‍ ശ്രമിക്കണം. അദ്ദേഹം പറഞ്ഞു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായിരുന്നു. വിവിധ രൂപതകളില്‍ നിന്നായി 45 പേര്‍ പങ്കെടുത്തു.