Sunday, December 15, 2024
spot_img
More

    കത്തോലിക്കാ കോണ്‍ഗ്രസ് 106 ാം ജന്മദിനാഘോഷം അരുവിത്തുറയില്‍

    അരുവിത്തുറ: കത്തോലിക്കാ കോണ്‍ഗ്രസ് 106 ാം ജന്മദിനാഘോഷം 11, 12 തീയതികളില്‍ അരുവിത്തുറയില്‍ നടക്കും. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തും, മാർ ജോസ് പുളിക്കൽ, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ തോമസ് തറയിൽ എന്നിവർ സന്ദേശങ്ങൾ നൽകും. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, പാലാ രൂപത ഡയറക്ടർ ഡോ. ജോർജ് വർഗീസ് ഞാ റക്കുന്നേൽ, പാലാ രൂപത പ്രസിഡൻ്റ് ഇമ്മാനുവൽ നിധീരി, പാലാ രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ഫൊറോന പ്രസിഡൻ്റ സാബു പ്ലാത്തോട്ടം, ബെന്നി വെട്ടത്തേൽ തുടങ്ങിയവർ പ്രസംഗിക്കും.

    11ന് ഉച്ചയ്ക്ക് ഒന്നിന് തൃശൂർ കത്തീഡ്രലിൽനിന്നു പതാകപ്രയാണം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.45ന് കുറവിലങ്ങാട്ടുനിന്നു നിധീരിക്കൽ മാണിക്കത്തനാരുടെ ഛായാ ചിത്രം സംവഹിച്ചുകൊണ്ടുള്ള പ്രയാണവും വൈകുന്നേരം 4.30ന് രാമ പുരത്ത് എത്തിച്ചേരും. തുടർന്ന് പാറേമ്മാക്കൽ ഗോവർണദോറുടെ ഛായാചിത്രവും ദീപശിഖയും കൂടി പാലായിലൂടെ 5.30ന് അരുവിത്തുറയിൽ എത്തിച്ചേ രും. ആറിന് ഗ്ലോബൽ പ്രിസിഡൻ്റ അഡ്വ. ബിജു പറയന്നിലം പതാക ഉയർത്തും. തുടർന്ന് വർക്കിംഗ് കമ്മിറ്റി മീറ്റിംഗ് നടക്കും.

    12നു രാവിലെ 10ന് കേന്ദ്രസഭാ പ്രതിനിധികളുടെ സമ്മേളനം. ഉച്ചകഴിഞ്ഞു 2.30ന് അരുവിത്തുറ സെൻ്റ ജോർജ് കോളജിൻ്റെ മുൻവശത്തുനിന്ന് ആരംഭി ക്കുന്ന റാലി കോളജ് പാലം കടന്ന് പൂഞ്ഞാർ – പാലാ ഹൈവേയിൽ പ്രവേശിച്ച് കടുവാമൂഴി, വടക്കേക്കര, സെൻട്രൽ ജംഗഷൻ വഴി അരുവിത്തുറ പള്ളി മൈതാനിയിൽ പ്രവേശിക്കും. തുടർന്ന് അരുവിത്തുറ പള്ളി അങ്കണത്തിൽ പൊതുസമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!