വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി മാര്‍ റാഫേല്‍ തട്ടില്‍ ഫ്രാന്‍സിസ് മാര്‍്പാപ്പയെ സന്ദര്‍ശിച്ചു. മെയ് 13 നാണ് കൂടിക്കാഴ്ച നടന്നത്. സ്വതന്ത്രസഭയായ സീറോ മലബാര്‍ സഭയുടെ വിശ്വാസതീക്ഷ്ണതയെ മാര്‍പാപ്പ ്പ്രശംസിച്ചു. ഭയമില്ലാതെ കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്താനും അഭിപ്രായവ്യത്യാസങ്ങളെ അനുരഞ്ജിപ്പിക്കാനും സംഘര്‍ഷങ്ങളെ ഐക്യത്തിലേക്ക് നിയിക്കുകയും തര്ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ പ്രകാശത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും പാപ്പ പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ഉള്ളില്‍ തന്നെ ഐക്യമുണ്ടാവാനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.