മരിയഭക്തരാണെങ്കിലും ചിലര്‍ മാത്രമേ ഉത്തരീയം ധരിക്കാറുള്ളൂ. ആദ്യകുര്‍ബാനസ്വീകരണ വേളയിലാണ് ആദ്യമായി നമ്മള്‍ ഉത്തരീയം ധരിക്കുന്നത്. എന്നാല്‍ ഉത്തരീയത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പലര്‍ക്കും അറിയാറില്ല, പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇംഗ്ലീഷുകാരനായ കര്‍മ്മലീത്ത സന്യാസി വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പരിശുദ്ധ അമ്മ നേരില്‍ പ്രത്യക്ഷപ്പെട്ട് നല്കിയതാണ് ബ്രൗണ്‍ കളറുളള ഉത്തരീയം എന്നാണ് വിശ്വാസം.
1251 ജൂലൈ 16 നാണ് മാതാവ് വിശുദ്ധന് പ്രത്യക്ഷപ്പെട്ടത്. ഉത്തരീയം ധരിക്കുന്നവര്‍ക്ക് നിത്യനരകാഗ്നിയില്‍ പ്രവേശിക്കുകയില്ലെന്നാണ് മാതാവിന്റെ വാഗ്ദാനം. രക്ഷയുടെ അടയാളമായും അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള മാര്‍ഗ്ഗമായും സമാധാനമാര്‍ഗ്ഗമായും ഉത്തരീയത്തെ കണക്കാക്കിപ്പോരുന്നു.