പരിശുദ്ധാത്മാവിനെ വലിയൊരു നിഗൂഢതയായിട്ടാണ് പൊതുവെ നമ്മള്‍ കരുതുന്നത്. ത്രീത്വത്തിലെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാള്‍. അങ്ങനെയാണ് പരിശുദ്ധാത്മാവിനെ നാം കാണുന്നത്. എന്നാല്‍ ചില പ്രതീകങ്ങളിലൂടെയാണ് വിശുദ്ധ ഗ്രന്ഥം പരിശുദ്ധാത്മാവിനെ അവതരിപ്പിക്കുന്നത്. അതിലൊന്നാണ് ജലം. മറ്റൊന്ന് അഭിഷേകമാണ്. മൂന്നാമത്തേത് അഗ്നി. കാര്‍മേഘവും പ്രകാശവും പരിശുദ്ധാത്മാവിന്റെ സൂചകങ്ങളാണ്. രൂപാന്തരീകരണവുമായി ബന്ധപ്പെട്ടാണ് കാര്‍മേഘത്തിന്റെ സൂചന വ്യക്തമാകുന്നത്. കരവും വിരലുകളും പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങളാണ്. ഈശോ കരങ്ങള്‍ വച്ച് സുഖപ്പെടുത്തുകയും കുഞ്ഞു്ങ്ങളെ അനുഗ്രഹിക്കുകയും ചെയ്തുവെന്നത് ഓര്‍മ്മിക്കുക. ഇതില്‍ നിന്നെല്ലാം വ്യത്യസ്തവും നമുക്കേറെ സുപരിചിതവുമായ ഒരു പ്രതീകമാണ് പ്രാവ്.