മെയ് 19- ഔര്‍ ലേഡി ഓഫ് ഫ്‌ളൈനെസ്

ഒരു അപകടത്തെതുടര്‍ന്ന് കാലിന് വൈകല്യം ബാധിച്ചതിനാല്‍ പിന്നീടൊരിക്കലും നടക്കാന്‍ കഴിയാതെ പോയ ഒരു പെണ്‍കുഞ്ഞ്. എങ്കിലും അവന്റെ അമ്മ എല്ലാ ദിവസവും ഔര്‍ ലേഡി ഓഫ് ഫ്‌ളൈനെസിന്റെ പള്ളിയില്‍ എല്ലാ ശനിയാഴ്ചകളിലും പോയി കുഞ്ഞിന്റെ കാര്യത്തില്‍ ഒരു അത്ഭുതംസംഭവിക്കുന്നതിനായി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. വിശ്വാസത്തോടും സങ്കടത്തോടുംകൂടിയായിരുന്നു ആ പ്രാര്‍ത്ഥനകള്‍. പതിനഞ്ചാമത്തെ തവണ ആ കുഞ്ഞ് അമ്മയുടെ ഒക്കത്തു നിന്ന് ഇറങ്ങിയിട്ട് സന്തോഷത്തോടെ വിളിച്ചുപറഞ്ഞു, അമ്മേ എനിക്ക് നടക്കാന്‍ കഴിയും. മാതാവ് എന്നെ സൗഖ്യപ്പെടുത്തി’
1279 ല്‍ റീംസിലെ ആര്‍ച്ചുബിഷപ്പ് പീറ്ററാണ് മാതാവിന്റെ നാമത്തില്‍ ഈ ദേവാലയം സ്ഥാപിച്ചത്. സിറ്റെക്‌സ് സന്യാസിനികള്‍ക്കായിരുന്നു ചുമതല. 1234 ല്‍ മാര്‍ഗറ്റ്‌റ് ദെ ഡാപിയറെ ഇത് വിശുദ്ധ ബെര്‍ണാര്‍ദിന് കൈമാറി. കോണ്‍സ്റ്റാന്റിനോപ്പിളിലെ മാര്‍ഗരറ്റ് എന്നുകൂടി മാര്‍ഗരറ്റിന് പേരുണ്ടായിരുന്നു 1280 ല്‍ മാര്‍ഗരറ്റ് മരണമടഞ്ഞു. നിരവധിവര്‍ഷങ്ങള്‍ കൊണ്ട് ദേവാലയത്തിന്റെ പ്രശസ്തി വര്‍ദ്ധിച്ചു. മാതാവിന്റെ സംരക്ഷണത്തിനായി തേടിയെത്ത്ിയ ആരെയും മാതാവ് ഉപേക്ഷിച്ചിട്ടില്ല എന്ന വിശുദ്ധ ബെര്‍ണാര്‍ദിന്റെ പ്രാര്‍ത്ഥന പോലെ ഇവിടെ വന്നു പ്രാര്‍ത്ഥിച്ച ഒരാളും നിരാശയോടെ മടങ്ങിപ്പോയിട്ടില്ല. എന്നാല്‍ ഫ്രഞ്ച് വിപ്ലവകാലത്ത് ദേവാലയം നശിപ്പിക്കപ്പെട്ടു.ഇന്ന് പഴയകാലത്തിന്റെ പ്രതാപം ഓര്‍മ്മകളില്‍ മാത്രം അവശേഷിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates