കാക്കനാട്’ ഓഗസ്റ്റ് 25 ന് (നാളെ) മൗണ്ട് സെന്റ് തോമസിലേക്ക് ചിലര്‍ പ്രതിഷേധപ്രകടനം നടത്തുമെന്ന് അറിഞ്ഞിട്ടുണ്ടെന്നും ഇപ്രകാരമൊരു നടപടി ക്രൈസ്തവ ചൈതന്യത്തിലും നമ്മുടെ കൂട്ടായ്മയ്ക്കും ചേര്‍ന്നതല്ലെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട് വിശ്വാസിസമൂഹത്തിന് എഴുതിയ കത്തിലാണ് സഭാധ്യക്ഷന്മാര്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സിനഡില്‍ ചര്‍ച്ച ചെയ്യുന്നതെന്നും അടിയന്തര പ്രാധാന്യമുള്ള മറ്റു വിഷയങ്ങള്‍ ഉണ്ടായിരുന്നിട്ടും അവയെല്ലാം മാറ്റിവച്ച് എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സിനഡ് ചര്‍ച്ച ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.
സഭയെ പൊതു സമൂഹത്തിന് മുമ്പില്‍ അവഹേളിക്കാന്‍ മാത്രം ഉതകുന്നതാണ് പ്രതിഷേധപ്രകടനം എ്‌നനും ഇതില്‍ നിന്ന് എല്ലാ വിശ്വാസികളും പിന്തിരിയണമെന്ന് ഞങ്ങള്‍ ഒരേ മനസ്സോടെ ആഹ്വാനം ചെയ്യുന്നുവെന്നും സഭാധ്യക്ഷന്മാര്‍ അഭ്യര്‍ത്ഥിച്ചു.