Thursday, December 26, 2024
spot_img
More

    ജൂണ്‍ തിരുഹൃദയമാസമായി ആചരിക്കാനുള്ള കാരണം അറിയാമോ?

    ഈശോയുടെ തിരുഹൃദയത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസമാണ് ജൂണ്‍. തിരുഹൃദയത്തിരുനാള്‍ ആചരിക്കുന്നതിന് കൃത്യമായി ഒരു ദിവസം നിശ്ചയിച്ചിട്ടില്ല. ഓരോ വര്‍ഷവും ഇതു മാറിവരാറുണ്ട്്.

    കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ കഴിഞ്ഞുവരുന്ന വെള്ളിയാഴ്ചയോ പെന്തക്കോസ്തയ്ക്കു ശേഷമുള്ള രണ്ടാം ഞായര്‍ കഴിഞ്ഞുവരുന്ന വെള്ളിയാഴ്ചയോ ആണ് സാധാരണയായി തിരുഹൃദയത്തിരുനാള്‍ ആചരിക്കാറുള്ളത്. അതനുസരിച്ച് ഇന്നാണ് ഈവര്‍ഷത്തെ തിരുഹൃദയത്തിരുനാള്‍.
    1673 ല്‍ ഫ്ര്്ഞ്ച് കന്യാസ്ത്രീയായ മാര്‍ഗരറ്റ് മേരി അലാക്കോയ്ക്ക് ഈശോ പ്രത്യക്ഷപ്പെട്ടതില്‍ നി്ന്നാണ് തിരുഹൃദയഭക്തിയുടെ തുടക്കം. തന്റെ ഹൃദയം മനുഷ്യരുടെ ്‌സ്‌നേഹത്തിനായി ദാഹിക്കുകയാണെന്ന് തിരുഹൃദയനാഥനായ ഈശോ അന്ന് വെളിപെടുത്തിയിരുന്നു. തുടര്‍ച്ചയായി 18 മാസം ഈശോയുടെ ദര്‍ശനങ്ങള്‍ മാര്‍ഗരറ്റ് മേരിക്ക് ലഭിച്ചുകൊണ്ടിരുന്നു.

    ജൂണ്‍ 16 ന് പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നോടുള്ള വണക്കത്തിനായി തിരുനാള്‍ ആചരിക്കണമെന്നും ഈശോ ആവശ്യപ്പെടുകയുണ്ടായി.തുടര്‍ന്ന് 12 വാഗ്ദാനങ്ങള്‍ നേരുകയുമുണ്ടായി. 1690 ല്‍ സിസ്റ്റര്‍ മേരി മാര്‍ഗററ്റ് നിര്യാതയായി. 1920 മെയ് 13 ന് പോപ്പ് ബെനഡിക്ട് പതിനഞ്ചാമന്‍ വിശുദ്ധയായി പ്രഖ്യാപിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!