പാലാ: പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലേക്ക് കടക്കുന്ന പാലാ രൂപതയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷത്തിനു ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത തുടക്കമാകും. ജൂലൈ 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് സീറോ മലബര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയും ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ക്കൊപ്പം രൂപതയിലെ എല്ലാ വൈദികരും വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരാകും.
ചങ്ങനാശേരി രൂപത വിഭജിച്ച്, 1950 ജൂലൈ 25ന് പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയാണ് പാലാ രൂപത സ്ഥാപിച്ചത്. 74 വര്‍ഷങ്ങള്‍ക്കിപ്പുറം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയില്‍ മൂന്നര ലക്ഷത്തോളം വിശ്വാസികളുണ്ട്.