Sunday, October 13, 2024
spot_img
More

    ദുരിതാശ്വാസ പ്രവർത്തനങ്ങൾ രാഷ്ട്രീയ നേട്ടങ്ങളാക്കരുത് – സീറോ മലബാർ സഭ അത്മായ ഫോറം

    വയനാട്ടിലും മറ്റു ജില്ലകളിലും വൻദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തിന്‌ ആശ്വാസം പകരേണ്ട സമയങ്ങളിൽ ജനപ്രതിനിധികൾ രാഷ്‌ട്രീയം കളിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുത്.ദുരന്തത്തെ രാഷ്ട്രീയവത്‌കരിക്കാനുള്ള ശ്രമമാണ്‌ ചിലർ നടത്തുന്നത്.അത്തരം സമീപനം ഖേദകരമാണ്‌.മഹാദുരന്തത്തിൽ നിന്ന് കരകയറാൻ വയനാടിനെയും മറ്റു ദുരന്തപ്രദേശങ്ങളെയും സഹായിക്കാൻ ജനപ്രതിനിധികൾ ഒരുമിച്ചു നിൽക്കണം.

    ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും ഒരുമിച്ചു പ്രവർത്തിക്കണം.പരസ്പരം കുറ്റാരോപണം നടത്തേണ്ട സമയമല്ല.എല്ലാവരും ഒരുമിച്ച് നിന്ന് ദുരന്തത്തിൽ അകപ്പെട്ട ജനങ്ങളെ സഹായിക്കണം.ജാതി മതഭേദമന്യേ എല്ലാവർക്കും ഒറ്റ കെട്ടായി പ്രവർത്തിക്കാനുള്ള അവസരം കൂടിയാണിത്.

    രാഷ്ട്രീയലാഭമല്ല നോക്കേണ്ടത്,മറിച്ച്‌ എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനാണ് ഇനി മുൻഗണന നൽകേണ്ടത്.രാഷ്ട്രീയതിന് അതീതമായി ഒറ്റകെട്ടായി നിന്നുകൊണ്ട് പ്രവർത്തിക്കാനുള്ള സന്ദർഭമാണ് ഇന്ന് കേരളത്തിൽ ജനപ്രതിനിധികൾ ചെയ്യേണ്ടത്.ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ മത-രാഷ്ട്രീയ നേതൃത്വങ്ങൾ സജീവമാകണം.ഇത് പരസ്‌പരം പഴി ചാരാനുള്ള സമയമല്ലെന്നും,ദുരന്ത മേഖലയില്‍ നിന്ന് പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങളും പൊതുജനങ്ങളും സഹകരിക്കണം.

    രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുളള നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ സ്വീകരിക്കണം.ദുരന്ത ബാധിതർക്ക് അടിയന്തര സഹായം ഉറപ്പാക്കാനുളള നടപടി സ്വീകരിക്കുകയും അവരുടെ പുനരധിവാസത്തിന് പരമാവധി സഹായം നല്‍കുകയും ചെയ്യണം.ജനങ്ങളെ ഭിന്നിപ്പിക്കുകയല്ല, അവരെ ചേർത്തുനിർത്തി കരുത്തും ആശ്വാസവും നൽകുകയാണ് ജനപ്രതിനിധികൾ ചെയ്യേണ്ടത്. സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും പ്രവർത്തനം ഏകോപിപ്പിച്ചുള്ള ഇടപെടലുകൾക്ക് പൊതുജനങ്ങൾ ഉദാരമായി പിന്തുണനൽകണം.വിശ്വാസ യോഗ്യമായ സംവിധാനങ്ങളിലൂടെ സഹായങ്ങൾ നൽകുമ്പോഴാണ്‌ കൃത്യമായ ആസൂത്രണത്തിലൂടെ അർഹർക്ക്‌ അത് എത്തിക്കാനാകുകയെന്ന് മനസിലാക്കണം.കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ–പുനരധിവാസ പ്രവർത്തനങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി പിന്തുണക്കണമെന്ന് അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.

    ടോണി ചിറ്റിലപ്പിള്ളി,അൽമായ ഫോറം സെക്രട്ടറി
    സീറോ മലബാർ സഭ,എറണാകുളം

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!