മെക്‌സിക്കോ സിറ്റി: ഉത്തര മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കത്തോലിക്കാ വൈദികന്‍ കുത്തേറ്റ് മരിച്ചു. ഫാ.ജോസ് മാര്‍ട്ടിന്‍ ഗുസ്മാനാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ ആളുകള്‍ കണ്ടത് കുത്തേറ്റ് പിടയുന്ന വൈദികനെയായിരുന്നു.
വൈദികര്‍ നിരന്തരമായി കൊല്ലപ്പെടുന്ന രാജ്യമാണ് മെക്‌സിക്കോ. ഏഴു വര്‍ഷത്തിനുള്ളില്‍ 26 വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വൈദിക കൊലപാതകമാണ് ഫാ. ജോസിന്റേത്.
കൊലപാതക കാരണമോ അക്രമികളാരാണെന്നോ ഇതുവരെയും കണ്ടെത്തിയിട്ടില്ല.