രാത്രി പതിനൊന്നര മണി കഴിഞ്ഞു കറണ്ട് ഇല്ലാതിരുന്ന ആ രാത്രിയിൽ ബുള്ളറ്റ് റെയിസ് ചെയ്തു വരുന്നത് പോലെയുള്ള കാതടപ്പിക്കുന്ന സ്വരം കേട്ട് ചാടി എഴുന്നേറ്റപ്പോൾ ആദ്യത്തെ ഉരുൾ പൊട്ടി വരുന്നത് ഞങ്ങൾ കണ്ടു… പുഴയോടടുത്ത് താമസിക്കുന്ന ഞങ്ങൾ നാൽപ്പതോളം വീട്ടുകാർ ഭയാനകമായ ആ സാഹചര്യങ്ങളിൽ നിന്ന് എങ്ങനെ രക്ഷപെട്ടു ,ആര് രക്ഷിച്ചു എന്ന് മനസ്സ് തുറന്നു പറയുന്ന ഒരു നേർ സാക്ഷ്യം ..
വിശ്വാസം കുറവുള്ളവരുപോലും ദൈവമേ നന്ദി, ദൈവമേ മഹത്വം,അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ എന്ന് മനസ്സ് തുറന്നു ആത്മാർത്തമായി പ്രാർത്ഥിച്ചു പോകുന്ന ഗുഡ്‌നെസ് റ്റിവി യുടെ ഈ വാർത്ത മരിയൻ പത്രത്തിന്റെ വായനക്കാർ കാണാതെ പോകരുത്.
വിശുദ്ധ കുർബാനയിലെ നിരന്തര പങ്കാളിത്തത്തിന്റെ പ്രാധാന്യവും , ,മാതാവിനോടുള്ള മാധ്യസ്ഥത്തിന്റെയും നൊവേനയുടെയും ശക്തിയും അനുഗ്രഹവും, നേരിട്ട് കേട്ടു വിശ്വാസം കൂടുതൽ ആഴത്തിലാകുവാൻ താഴെ നൽകിയിരിക്കുന്ന ഈ വീഡിയോ കാണുക.