വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിൻ്റെ 2024 ലെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിന് കത്തോലിക്കാ പിന്തുണ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു വെർച്വൽ കാമ്പെയ്ൻ ഇവൻ്റ് വ്യാഴാഴ്ച അവസാന നിമിഷം റദ്ദാക്കി, പക്ഷേ പിന്നീടുള്ള തീയതിയിലേക്ക് വീണ്ടും ഷെഡ്യൂൾ ചെയ്‌തേക്കാം.
“കാത്തലിക്‌സ് ഫോർ ഹാരിസ്-വാൾസ് നാഷണൽ ഓർഗനൈസിംഗ് കോൾ” എന്ന് പേരിട്ടിരിക്കുന്ന ഇവൻ്റ് യഥാർത്ഥത്തിൽ ഓഗസ്റ്റ് 15 വ്യാഴാഴ്ച രാത്രി 8 മുതൽ 9 വരെ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ രാവിലെ തന്നെ റദ്ദാക്കി. “കാത്തലിക്‌സ് 4കമല” എന്ന പരിപാടിയുടെ പരസ്യം നൽകുന്ന ഒരു വെബ്‌സൈറ്റും വ്യാഴാഴ്ച ഓഫ്‌ലൈനായി. വെബ്‌സൈറ്റ് അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്ന സന്ദേമാണ് സൈറ്റിൽ സന്ദർശിക്കുന്നവർക്കു കാണാനാകുന്നത്.
ഓഗസ്റ്റ് 19 മുതൽ ഓഗസ്റ്റ് വരെ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനുശേഷം ഇവൻ്റ് കുറച്ച് നാളിനകം പുനഃക്രമീകരിക്കുമെന്ന് താൻ വിശ്വസിക്കുന്നതായി ഇവൻ്റ് സംഘാടകരിൽ ഒരാളായ കാത്തലിക്‌സ് വോട്ട് കോമൺ ഗുഡിൻ്റെ നേതൃത്വ സമിതിയിൽ സേവനമനുഷ്ഠിക്കുന്ന ജോൺ വൈറ്റ് സിഎൻഎയോട് പറഞ്ഞു.