Sunday, November 24, 2024
spot_img
More

    സ്‌പെയിനിലെ ഔവർ ലേഡി ഓഫ് സോറോസ് ദർശനത്തിന് വത്തിക്കാൻ അംഗീകാരം നൽകി

    ലോകമഹായുദ്ധത്തിൻ്റെ അവസാനത്തിൽ രണ്ട് പെൺകുട്ടികൾക്ക് 1945-ൽ ദുഃഖത്തിൻ്റെ മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസ്സിക്കപ്പെടുന്ന സ്‌പെയിനിലെ ബഡാജോസിലുള്ള ലാ കോഡോസെറ പട്ടണത്തിലെ ചന്തവിള കത്തോലിക്കാ ദേവാലയത്തിൻ്റെ ആത്മീയ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്ന ഒരു ആർച്ച് ബിഷപ്പിൻ്റെ ഉത്തരവ് വത്തിക്കാൻ അംഗീകരിച്ചു.

    ഡികാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ഫെയ്ത്ത് (DDF) ൽ നിന്നുള്ള ഓഗസ്റ്റ് 22 ലെ ഒരു കത്ത് അനുസരിച്ച് , ഔവർ ലേഡി ഓഫ് സോറോസ് ഓഫ് ചന്തവിളയെ “മനോഹരമായ ഭക്തി” എന്ന് വിശേഷിപ്പിക്കുന്നു.
    ദേവാലയം സന്ദർശിക്കുന്ന തീർത്ഥാടകരിൽ പരിശുദ്ധാത്മാവ് പ്രവർത്തിച്ചു മാനസാന്തരങ്ങളും രോഗശാന്തിയും അതുപോലെ മറ്റ് ദൃശ്യമായ അടയാളങ്ങളും സംഭവിക്കുന്നു .

    ആഗസ്ത് 22 ന് നടന്ന സദസ്സിൽ ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ച ഡി.ഡി.എഫ് പ്രിഫെക്റ്റ് കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ഒപ്പിട്ട കത്തിൽ ഇങ്ങനെ പ്രസ്താവിക്കുന്നു. “ആന്തരിക സമാധാനത്തിൻ്റെയും സാന്ത്വനത്തിൻ്റെയും പരിവർത്തനത്തിൻ്റെയും ഇടമായ ഔർ ലേഡി ഓഫ് സോറോസ് സന്ദർശിക്കുവാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ദേവാലയം തുടർന്നും നൽകാം.”

    “ഈ മനോഹരമായ ഭക്തിയെ ആർക്കും എതിർക്കാനാവില്ല,” കത്തിൽ കൂട്ടിച്ചേർത്തു

    1945-ൽ രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനം, പോർച്ചുഗലിൻ്റെ അതിർത്തിക്കടുത്തുള്ള 10 വയസ്സുള്ള മാർസെലീന ബറോസോ എക്‌സ്‌പോസിറ്റോ, 17 വയസ്സുള്ള അഫ്ര ബ്രിഗിഡോ ബ്ലാങ്കോ എന്നീ രണ്ട് സ്പാനിഷ് യുവതികൾക്ക് ഔവർ ലേഡി ഓഫ് സോറോസിൻ്റെ നിരവധി പ്രത്യക്ഷികരണത്തെ തുടർന്നാണ് ചന്തവിളയിലെ ദുഃഖമാതാവിനോടുള്ള ഭക്തി ഉടലെടുക്കുന്നത്.

    “വിശ്വസിക്കപ്പെടുന്ന ദർശനങ്ങൾക്ക് ശേഷം, രണ്ട് പെൺകുട്ടികളും വിവേകപൂർണ്ണവുംഭക്തിപൂർവകവുമായ ജീവിതം നയിച്ചു” എന്ന് ഡിഡിഎഫ് അഭിപ്രായപ്പെട്ടു. ഇരുവരും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിച്ചു, പ്രത്യേകിച്ച് രോഗികളെയും വൃദ്ധരെയും അനാഥരെയും പരിചരിക്കുന്നതിനും അതുവഴി തങ്ങൾ അനുഭവിച്ച കന്യകയുടെ സ്‌നേഹത്തിൻ്റെ മധുരമായ ആശ്വാസം പ്രചരിപ്പിക്കുകയും ചെയ്തു.

    .
    രൂപതാ ബിഷപ്പ് ആർച്ച് ബിഷപ്പ് ജോസ് റോഡ്രിഗസ് കാർബല്ലോയുടെ “നിഹിൽ ഒബ്സ്റ്റാറ്റ്” വിധി വത്തിക്കാനിലെ ഡോക്ട്രിനൽ ഓഫീസ് സ്ഥിരീകരിച്ചു. ദേവാലയത്തിൽ സംഭവിക്കുന്ന ” അമാനുഷിക പ്രതിഭാസങ്ങളെ” വിവേചനത്തോടെ കണ്ട് മാനദണ്ഡങ്ങൾക്കനുസൃതമായി,അന്വേഷിച്ച് വിലയിരുത്തി റിപ്പോർട് നൽകുവാനായി പ്രാദേശിക ബിഷപ്പിനെ ചുമതലപ്പെടുത്തി. ആ റിപ്പോർട്ട് വത്തിക്കാൻ വീണ്ടും അന്വേഷിക്കുകയും കൂടിആലോചിക്കുകയും വിലയിരുത്തുകയും ചെയ്ത ശേഷം അന്തിമ അംഗീകാരം നേടുകയും വേണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!