ബര്‍മിങ്ഹാം : സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ യുവജനങ്ങള്‍ക്കായി നടത്തുന്ന യുവജനശാക്തീകരണത്തിനായുള്ള അലാബേറിന്റെ ഒരുക്കങ്ങള്‍ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. 2019 ആഗസ്റ്റ് 31 ശനിയാഴ്ച ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. യേശുവില്‍ വളരാനും പൈശാചിക ശക്തികളെ എതിര്‍ത്തു തോല്പിക്കാനും ശക്തിയും പ്രേരണയും നല്കുന്ന, ഈ ശുശ്രൂഷയില്‍ www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ പേരു രജിസ്ട്രര്‍ ചെയത് യുവജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്.
സെഹിയോന്‍ യുകെ യുടെ വിറ്റ്‌നസെസ് ബാന്‍ഡ് , പ്രത്യേക വര്‍ക് ഷോപ്പുകള്‍ , അനുഭവ സാക്ഷ്യങ്ങള്‍ തുടങ്ങിയവയും ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിലാസം
BETHEL CONVENTION CENTRE
BIRMINGHAM.
B 70 7J W .
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടെന്നി +44 7740 818172