ജാര്‍ഖണ്ഡ്: കൂട്ട ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ കത്തോലിക്കാ വൈദികന്‍ ഫാ. അല്‍ഫോന്‍സിന്റെ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി സമ്മതിച്ചു. ഇത് സംബന്ധിച്ച അദ്ദേഹത്തിന്റെ പരാതി കോടതി സ്വീകരിച്ചു.
ഫാ. അല്‍ഫോന്‍സുള്‍പ്പടെ ആറു പേര്‍ അഞ്ച് സ്ത്രീകളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന ആരോപണത്തിന്മേല്‍ ഇദ്ദേഹത്തിന് ജീവപര്യന്തം തടവ് കോടതി വിധിച്ചിരുന്നു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഫാ. അല്‍ഫോന്‍സും സഭാധികാരികളും വ്യക്തമാക്കിയിരുന്നു. മാര്‍ച്ചില്‍ ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.
2018 ജൂണ്‍ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജൂണ്‍ 22 ന് ഫാ. അല്‍ഫോന്‍സിനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്തി രൂപതയിലെ സ്റ്റോക്ക്മാന്‍ മെമ്മോറിയല്‍ മിഡില്‍ സ്‌കൂളിലെ പ്രിന്‍സിപ്പലാണ് ഈശോസഭാംഗമായ ഫാ. അല്‍ഫോന്‍സ്. 2014 ല്‍ ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നതില്‍ പിന്നെ ക്രൈസ്തവര്‍ക്കെതിരെ പല കെട്ടിച്ചമച്ച കഥകളും അകാരണമായ ജയില്‍ ശിക്ഷകളും പതിവാണ്. അതിന്റെ തുടര്‍ച്ചയാണ് ഫാ. അല്‍ഫോന്‍സിനെതിരെ വന്ന കൂട്ടമാനഭംഗ ആരോപണവും.
കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നിരപരാധിത്വം തെളിയപ്പെടുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.