Sunday, October 13, 2024
spot_img
More

    മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ  രൂപതയിൽ അജപാലന സന്ദർശനം നടത്തുന്നു . രൂപതാ ആസ്ഥാനം വെഞ്ചരിപ്പും ,യുവജന , വനിതാ ഫോറം കൺവൻഷനുകളും  ഉത്‌ഘാടനം ചെയ്യും

    ഷൈമോൻ തോട്ടുങ്കൽ

    ബിർമിംഗ് ഹാം . സീറോ മലബാർ സഭയുടെ  തലവനും പിതാവുമായ മേജർ ആർച്ച്  ബിഷപ് മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്നു, മേജർ ആർച്ച്  ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാതലവനെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് . സെപ്റ്റംബർ  11 മുതൽ സെപ്റ്റംബർ  28   വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ രൂപതയുടെ വിവിധ ഇടവകകളും , മിഷൻ കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും ,സെപ്റ്റംബർ  11 ന്  ഹീത്രു വിമാനത്താവളത്തിൽ എത്തുന്ന അഭിവന്ദ്യ പിതാവിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ സ്വീകരിക്കും , തുടർന്ന്12 ന്  റാംസ്‌ഗേറ്റ്  ഡിവൈൻ ധ്യാനകേന്ദ്രത്തിൽ  രൂപത പ്രിസ്‌ബെറ്റേറിയത്തിൽ  അദ്ദേഹം പങ്കെടുത്ത്  സംസാരിക്കും . 15 ന് വൂൾവർ ഹാംപ്ടണിൽ നടക്കുന്ന ആയിരത്തി അഞ്ഞൂറിൽ പരം യുവജനങ്ങൾ പങ്കെടുക്കുന്ന  “ഹന്തൂസാ ” എസ്  എം വൈ എം കൺവെൻഷൻ  ഉത്‌ഘാടനവും , 16 ന് ബിർമിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത പുതുതായി വാങ്ങിയ രൂപതാ ആസ്ഥാനത്തിന്റെ വെഞ്ചരിപ്പ് കർമ്മവും . 21 ന് ബിർമിംഗ് ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിമൻസ് ഫോറം വാർഷിക കൺവെൻഷന്റെ  ” THAIBOOSA ”  ഉത്‌ഘാടനവും നിർവഹിക്കും . ബ്രിസ്റ്റോളിലെ പുതിയ ഇടവക ദേവാലയത്തിന്റെ കൂദാശാ കർമ്മവും  രൂപതയിലെ വിവിധ റീജിയനുകളിലെയായി പതിനേഴ്‌   പുതിയ മിഷൻ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തും .ബ്രിട്ടനിലെ അപ്പൊസ്‌തലിക് നൂൺഷ്യോയുമായും  ,വെസ്റ്റമിൻസ്റ്റെർ ആർച്ച് ബിഷപ്പുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും . മേജർ ആർച്ച്  ബിഷപ്പിന്റെ  സന്ദർശനത്തിന്  ഒരുക്കമായി  രൂപത / ഇടവക/ മിഷൻ  തലങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു .

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!