ഒക്ടോബർ 8 – ചർച്ച് ഓഫ് ഔർ ലേഡി ഓഫ് ഗിഫ്റ്റ്സ്, ഫ്രാൻസ് (ഒന്നാം നൂറ്റാണ്ട്) വിശുദ്ധ മാർത്ത സ്ഥാപിച്ചത്
ബഥനിയിലെ വിശുദ്ധ മാർത്ത ലാസറിൻ്റെയും മറിയത്തിന്റെയും സഹോദരിയായിരുന്നു. പുതിയ നിയമത്തിൽ, യേശുവിനെ ശുശ്രൂഷിക്കുന്ന വേളയിൽ ‘പലതിനെ ക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരുന്നു’ എന്ന് പരാമർശിച്ചിരിക്കുന്നത് അവളെയാണ്. സുവർണ്ണ ഇതിഹാസമനുസരിച്ച്, യേശുവിൻ്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം അവൾ തൻ്റെ സഹോദരനും സഹോദരിക്കുമൊപ്പം ‘പായകളോ തുഴയോ ചുക്കാനോ ഇല്ലാത്ത ഒരു കപ്പലിൽ’ യൂദയാ വിട്ടു. ഏകദേശം എ.ഡി 48-ലാണ് ഇത് സംഭവിച്ചത്.
അവരുടെ ബോട്ട് സ്വർഗത്തിൽ നിന്ന് നിയന്ത്രിച്ചത് കർത്താവാണ് എന്ന് കരുതപ്പെടുന്നു. മാർത്ത ആദ്യം പോയത് ഫ്രാൻസിൽ ഇന്ന് പ്രൊവോൻസ് എന്നറിയപ്പെടുന്ന അക്വനീസ് പ്രദേശത്തിലേക്കാണ്. ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തതിന് ശേഷം, അവളും അവളുടെ സഹോദരങ്ങളും അവിഞ്ഞോണിൽ സ്ഥിരതാമസമാക്കാൻ അവിടേക്ക് യാത്രയായി.
അവിഞ്ഞോണിലെ ‘ഔർ ലേഡി ഓഫ് ഗിഫ്റ്റ്സ്’ അല്ലെങ്കിൽ ‘ഔർ ലേഡി ഓഫ് ഡോംസ്’ എന്ന പള്ളി സ്ഥാപിച്ചത് വിശുദ്ധ മാർത്ത ആണെന്ന് പറയുമ്പോൾ, അത് പരിശുദ്ധ അമ്മ ജീവിച്ചിരുന്ന കാലത്തണെന്നുള്ളതാണ്! കുന്നിൻ മുകളിലുള്ള ഒരു വിജാതീയ ക്ഷേത്രത്തിൻ്റെ അവശിഷ്ടത്തിന് മുകളിലാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നതെന്ന് പറയുന്നു. ഈ പള്ളിയുടെ പ്രതിഷ്ഠകർമ്മം നമ്മുടെ കർത്താവ് തന്നെയാണത്രേ. ചരിത്രത്തിൽ പിന്നീട് സാരസൻമാർ പള്ളി പൊളിച്ചു, ഷാലമാന്യ ചക്രവർത്തി അറ്റകുറ്റപ്പണി നടത്തി.
അവിഞ്ഞോൺ കത്തീഡ്രൽ എന്നും ഈ പള്ളി അറിയപ്പെടുന്നു, ഇപ്പോഴത്തെ സ്ഥലത്തുള്ള പള്ളി, പന്ത്രണ്ടാം നൂറ്റാണ്ടിൽ റോമനെസ്ക് വാസ്തുകല ശൈലിയിലാണ് നിർമ്മിച്ചത്. പടിഞ്ഞാറൻ ഗോപുരത്തിന് മുകളിൽ മുകളിൽ, ചിത്രത്തിൽ കാണിച്ചിരിക്കുന്നപോലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർണ്ണം പൂശിയ വലിയ പ്രതിമയുണ്ട്.