ഒക്‌ടോബർ 9: വിശുദ്ധ ഡമഷീനിന്റെ മുറിഞ്ഞു പോയ കരം പരിശുദ്ധ കന്യകാമറിയം വീണ്ടും കൂട്ടിച്ചേർത്ത അത്ഭുതസൗഖ്യം (723)
ആശ്രമാധിപതി ഒർസിനി എഴുതി: “കൊല്ലം 723-ൽ, സാരസന്മാരുടെ രാജകുമാരൻ, വിശുദ്ധ ജോൺ ഡമഷീന്റെ ൻ്റെ കൈ അന്യായമായി വെട്ടിമാറ്റാൻ ഉത്തരവിട്ടതിന് ശേഷമുള്ള ഒരു രാത്രിയിൽ, ആ വിശ്വസ്ത ദാസൻ തിരുരൂപങ്ങളുടെ പ്രതിരോധത്തിനായുള്ള തന്റെ എഴുത്ത് തുടരണമെന്നുള്ള ഉദ്ദേശം മൂലം, തന്നെ സുഖപ്പെടുത്താൻ പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി നമ്മുടെ മാതാവ് ആ കൈ അത്ഭുതകരമായി അദ്ദേഹത്തിൻ്റെ കൈത്തണ്ടയിൽ വീണ്ടും കൂട്ടിചേർത്തു നൽകി”.
വിശുദ്ധ ജോൺ ഡമഷീൻ എന്ന പേരിലും അറിയപ്പെടുന്ന, ഡമാസ്കസിലെ വിശുദ്ധ ജോൺ (645-749), സഭയിലെ പുരോഹിതനും വേദപാരംഗതനും ആയിരുന്നു, മറിയത്തിൻ്റെ സ്വർഗ്ഗാരോപണത്തെ കുറിച്ച് അദ്ദേഹം എഴുതിയത് കൊണ്ട്, ചിലപ്പോൾ സ്വർഗ്ഗാരോപണത്തിന്റെ വേദപാരംഗതൻ എന്നും അറിയപ്പെടുന്നു. കിഴക്കിലെ ഐക്കണോക്ലാസത്തിൻ്റെ കാലത്ത്, വിശുദ്ധ ജോൺ ഡമഷീൻ തിരുസ്വരൂപങ്ങളുടെ സംരക്ഷണാർത്ഥം ഏറെ എഴുതുകയുണ്ടായി.
പാരമ്പര്യമനുസരിച്ച്, ഒരു മുസ്ലീം ഖലീഫ വിശുദ്ധ ജോണിന്റെ വലതു കൈ വെട്ടി പൊതു പ്രദർശനത്തിനായി തൂക്കിയിടണം എന്ന് അന്യായമായി ഉത്തരവിട്ടു.വിശുദ്ധ ജോൺ ഡമഷീന്റെ തിരു രൂപങ്ങളുടെ സംരക്ഷണാർത്ഥമുള്ള എഴുത്തുകൾ ഐക്കണോക്ലാസ്റ്റുകൾക്ക് – വിഗ്രഹഭജ്ഞകർക്ക്- എതിരായിരുന്നു. ലിയോ ചക്രവർത്തി വിശുദ്ധനിൽ വിശ്വാസവഞ്ചന വ്യാജമായി ആരോപിച്ചു ശിക്ഷയായി കൈ വെട്ടി എടുപ്പിച്ചു. ഈ നിന്ദ്യമായ പ്രവൃത്തി നടന്നതിന് ശേഷം, തിരു സ്വരൂപങ്ങളുടെ സംരക്ഷണാർത്ഥമുള്ള തന്റെ എഴുത്തുകൾ തുടരുന്നതിനായി തന്റെ കൈ പഴയപടിയായി കിട്ടുവാൻ വിശുദ്ധ ജോൺ പ്രാർത്ഥിച്ചു.
വിശുദ്ധ ജോൺ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിന്റെ മുൻപാകെ തീക്ഷ്‌ണമായി പ്രാർത്ഥിച്ചു, പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങനെ ഉറങ്ങിപ്പോയി. അദ്ദേഹം ഉറക്കത്തിലായിരിക്കുമ്പോൾ ദൈവമാതാവ്, മുറിഞ്ഞുപോയ കരം സ്വസ്ഥാനത്തു എടുത്തുവെച്ചു സുഖപ്പെടുത്തി. ഈ അത്ഭുതം എല്ലാവരും അറിയുവാനും, തന്റെ വലതുകൈ തിരിച്ചുകിട്ടിയതിന്റെ നന്ദിസൂചകമായും
പുനഃസ്ഥാപിക്കപ്പെട്ട കരത്തിന്റെ മാതൃകയിൽ വെള്ളിയിൽ നിർമ്മിച്ച ഒരു കരം പരിശുദ്ധ അമ്മയുടെ രൂപത്തിന്റെ താഴെ അദ്ദേഹം വെച്ചു. അദ്ദേഹത്തിന് ശേഷം വന്നവരും, പരിശുദ്ധ അമ്മയുടെ രൂപത്തിന് സമീപം മൂന്നാമത് ഒരു കരം കണ്ടവരും അതിനെ ‘മൂന്ന് കരത്തോട് കൂടിയത് ’ എന്ന് വിളിച്ചു.
സെർബിയൻ ഓർത്തഡോക്സ് സഭയുടെ ഏറ്റവും പ്രധാനപ്പെട്ട രൂപമായി ‘ബൊഗോറോഡിക്ക ട്രോജെറുസിക്ക’ കണക്കാക്കപ്പെടുന്നു. ഗ്രീസിലെ എത്തോസ് പർവതത്തിലെ ഹിലാൻഡറിലുള്ള ഒരു ആശ്രമത്തിലാണ് ഇത് ഇപ്പോൾ ഉള്ളത്. ഛായാചിത്രം വലതു കൈയിൽ ദിവ്യ ശിശുവിനെ വഹിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റേതാണ്. ഇത് വരച്ചത് വിശുദ്ധ ജോൺ ഡമഷീൻ തന്നെയാണെന്ന് കുറേപേർ കരുതുന്നുണ്ടെങ്കിലും,കുറേപേർ അത് അദ്ദേഹത്തിന് കുടുംബസ്വത്തായി കിട്ടിയതാണെന്നു വിശ്വസിക്കുന്നു. എന്തായാലും,തൻ്റെ ഛേദിക്കപ്പെട്ട കൈ കൂട്ടിച്ചേർക്കുന്നതിന് മുമ്പ് അദ്ദേഹം പ്രാർത്ഥിച്ച അതേ ചിത്രം തന്നെയാണത്.