ഒക്‌ടോബർ 10- ഔർ ലേഡി ഓഫ് ദ് ക്ലോയ്സ്റ്റർ (ആവൃതിയുടെ മാതാവ് ) സിറ്റോ, ഫ്രാൻസ് (1624)
ഒക്‌ടോബർ 10-ലെ ഈ തിരുന്നാളിനെപ്പറ്റി ആശ്രമാധിപൻ ഒർസിനി എഴുതി: “ബെസാൻകോണിൽ ലാ മഡലീനിലെ മഠത്തിൽ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം ,1624-ൽ ഒരു തീപിടിത്തത്തിൽ അത് നിന്നിരുന്ന രൂപക്കൂട് ചാരമായി മാറിയെങ്കിലും, ആ ചിത്രം സംരക്ഷിക്കപ്പെട്ടു”.
‘ആവൃതിയുടെ മാതാവ്’ എന്നറിയപ്പെടുന്ന മഡലീനിലെ പള്ളി, ആളുകൾ സന്ദർശിച്ച് അവരുടെ ശാരീരിക വൈകല്യങ്ങൾ ഭേദമാക്കാനായി പ്രാർത്ഥിക്കുന്ന
മാതാവിന്റെ തീർത്ഥാടനകേന്ദ്രം കൂടിയാണ്.
1624-ൽ, മഡലീനിലെ ആവൃതി മുഴുവൻ അഗ്നിക്കിരയായെങ്കിലും, രൂപക്കൂട് ചാരമായെങ്കിലും, തീജ്വാലകൾ പരിശുദ്ധ കന്യകയെയും അവളുടെ ശിരോവസ്ത്രത്തെയും തൊടാഞ്ഞതിനാൽ രൂപത്തിന് ഒട്ടും കേടുപാടുകൾ സംഭവിച്ചില്ല.
ഈ അത്ഭുതം ധാരാളം തീർത്ഥാടകരെ ദേവാലയത്തിലേക്ക് ആകർഷിക്കുകയും പരിശുദ്ധ അമ്മക്ക് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ദേവാലയങ്ങളിൽ വളരെയധികം ആത്മവിശ്വാസം ഉളവാക്കുകയും ചെയ്തു, ധാരാളം വിശ്വാസികൾ വളരെ പ്രശസ്തമായ തീർത്ഥാടന സ്ഥലങ്ങൾ സന്ദർശിക്കാൻ ദീർഘദൂര യാത്രകൾ നടത്തി.
ബെസാൻകോണിലെ മഡലീൻ ചർച്ച് യഥാർത്ഥത്തിൽ വിശുദ്ധ വിൻസെന്റിന്റെ ബെനഡിക്റ്റൈൻ ആശ്രമത്തിന്റെ ഭാഗമായിരുന്നു. ആദ്യത്തെ കെട്ടിടങ്ങളിൽ, ഒരു ചാപ്പൽ, ഒരു ആവൃതി, വിശുദ്ധ ബെനഡിക്റ്റിന്റെ സഭയിലെ പെട്ട ആശ്രമവാസികളെ ഉൾക്കൊള്ളാനായുള്ള ഡോർമിറ്ററികൾ എന്നിവ ഉൾപ്പെടുന്നു.
കാലക്രമേണ, പദവിയിൽ സെൻ്റ് ജീൻ കത്തീഡ്രലിന് തൊട്ടുപിന്നാലെയായി, നഗരത്തെയും പ്രദേശത്തെയും കുറിച്ചുള്ള ചരിത്ര പഠനത്തിന് സംഭാവന നൽകുന്ന സ്കോളർഷിപ്പിൻ്റെ ഒരു ശരിയായ സ്ഥാപനമായി അത് മാറി. 1789-ലെ ഫ്രഞ്ച് വിപ്ലവകാലത്ത് സന്യാസസമൂഹം തിരികെ വീണ്ടെടുക്കാനാകാത്തവിധം പിരിച്ചുവിടപ്പെടുന്നതുവരെ, 18-ാം നൂറ്റാണ്ട് വരെ, അത് ആ പ്രശസ്തി നിലനിർത്തി.