മാനന്തവാടി: മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന് മാവോ തീവ്രവാദികളില്‍ നിന്ന് വധഭീഷണി ലഭിച്ചിരുന്നതായി വയനാട് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറംചെയര്‍മാന്‍ ഷാലു ഏബ്രഹാമിന്റെ വെളിപ്പെടുത്തല്‍. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ പുറത്താക്കലുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അനിഷ്ടകരമായ സംഭവവികാസങ്ങള്‍ക്കിടയിലാണ് ഷാലുവിന്റെവെളിപ്പെടുത്തല്‍.
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ ആദ്യം അച്ചടക്ക നടപടിയെടുത്തത് കാരയ്ക്കാമല ഇടവകവികാരിയായിരുന്നുവെന്നും ആ അവസരത്തിലാണ് മാവോ തീവ്രവാദികളുടെ വധഭീഷണി മാര്‍ പൊരുന്നേടത്തിന് ഉണ്ടായതെന്നുമാണ് വെളിപ്പെടുത്തല്‍. സിസ്റ്റര്‍ ലൂസിക്ക് അനുകൂലമായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമരത്തിന് പിന്തുണ നല്കുന്നത് മാവോവാദികളാണെന്നും ആരോപണമുണ്ട്.
സമരാനുകൂലികള്‍ എഫ്‌സിസി കോണ്‍വെന്റിലെത്തി മഠാധികൃതരോട് ഭീഷണി കലര്‍ന്ന സ്വരത്തില്‍ സംസാരിച്ചതായും വാര്‍ത്തയില്‍ പറയുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ സഭയെ തകര്‍ക്കാനായി ശ്രമിക്കുന്നുവെന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് സിസ്റ്റര്‍ ലൂസിയെ അനൂകൂലിച്ചുകൊണ്ടുള്ള സമരങ്ങള്‍.