കൊച്ചി: മാണ്ഡ്യ ബിഷപ് മാര്‍ ആന്റണി കരിയില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പ് ആയേക്കുമെന്ന് സൂചന. സീറോ മലബാര്‍ സഭാ സിനഡില്‍ ഉരുത്തിരിഞ്ഞുവന്ന ചര്‍ച്ചകളുടെ ഫലമായിട്ടാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാരായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും മാര്‍ ജോസ് പുത്തന്‍വീട്ടിലിനും കേരളത്തിന് വെളിയിലുള്ള രൂപതകളുടെ ചുമതല ഏല്പിക്കാനാണ് തീരുമാനം. സീറോ മലബാര്‍ സിനഡ് ഇന്ന് സമാപിക്കുന്നതോടെ സഭയില്‍ പല നിര്‍ണ്ണായക തീരുമാനങ്ങളും നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഭയെ വരിഞ്ഞുമുറുക്കിയിരുന്ന പല പ്രശ്‌നങ്ങളില്‍ നിന്നും ഇതോടെ മോചനമാകുമെന്ന് കരുതുന്നവര്‍ ഏറെ.
പ്രാര്‍ത്ഥനയോടെ സിനഡ് തീരുമാനങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.