ബിജ് നോര്‍ രൂപതയ്ക്ക് പുതിയ ഇടയന്‍; മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍

ബിജ്‌നോര്‍: ബിജ്‌നോര്‍ രൂപതയുടെ പുതിയ ഇടയനായി ഫാ. വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ നിയമിതനായി. നിലവിലെ ബിഷപ് ജോണ്‍ വടക്കേല്‍ പ്രായപരിധിയെ തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് പുതിയ മെത്രാന്‍ നിയമനം.

സിഎംഐ സഭാംഗമാണ് നിയുക്ത ബിഷപ്. ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകാംഗമാണ്. 1971 മെയ് 30 ന് ജനനം.

മെത്രാഭിഷേകവും സ്ഥാനാരോഹണവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ബിഷപ് ഗ്രേഷ്യന്‍ മുണ്ടാടന്‍ ആയിരുന്നു ബിജ് നോര്‍ രൂപതയുടെ പ്രഥമ മെത്രാന്‍

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates