Wednesday, October 9, 2024
spot_img
More

    എക്സിറ്ററിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാൾ ആഘോഷം


    എക്സിറ്റർ: എക്സിറ്റർ കേരള കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാൾ സെപ്റ്റംബർ പതിനാലാം തീയതി ശനിയാഴ്ച്ച ഭക്ത്യാദരപൂർവം കൊണ്ടാടുന്നു.

    ആഘോഷമായ തിരുനാൾ കുർബാനമധ്യേ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപത വികാർ ജെനറൽ ഫാ. ജിനോ അരിക്കാട്ട്‌ , M C B S തിരുനാൾ സന്ദേശം നൽകും. തിരുനാളിനോട്‌ അനുബന്ധിച്ച്‌ പരിശുദ്ധ ദൈവമാതാവിന്റെ നൊവേന സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെയുള്ള തീയതികളിൽ വൈകുന്നേരം 5:30 മുതൽ 6: 30 വരെ ബ്ലസ്സഡ്‌ സാക്രമന്റ്‌ ചർച്ചിൽ നടക്കും.

    തിരുനാളിലും നൊവേനയിലും പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുവാൻ വികാരി ഫാ. സണ്ണി പോൾ എല്ലാവരേയും സ്നേഹപൂർവം ക്ഷണിക്കുന്നു .

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!