Sunday, November 3, 2024
spot_img
More

    ഒക്ടോബർ 22 – ഔർ ലേഡി ഓഫ് ദ അണ്ടർഗ്രൗണ്ട്

    ഒക്ടോബർ 22 – ഔർ ലേഡി ഓഫ് ദ അണ്ടർഗ്രൗണ്ട്, ഗ്രാന്റ് കെയ്റോ, (12-നൂറ്റാണ്ട് ) 

    ‘ഗ്രാന്റ് കെയ്‌റോയിലെ ഭൂഗർഭ അറയിലെ മാതാവ്. പാരമ്പര്യമനുസരിച്ച് പരിശുദ്ധ കന്യക യൗസേപ്പിതാവിനോടും ഉണ്ണീശോയോടുമൊപ്പം ഈ ഭൂഗർഭ ഗൃഹത്തിൽ വർഷങ്ങളോളം താമസിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. 

    അബു സെർഗ (സെയിൻ്റ്സ് സെർജിയസിൻ്റെയും ബാക്കസിൻ്റെയും അറബ് വിവർത്തനം) എന്ന പേരിൽ അറിയപ്പെടുന്ന വിശുദ്ധ സെർജിയസിന്റെയും ബാക്കസിന്റെയും ദൈവാലയം കെയ്‌റോയിലെ ഒരു കോപ്റ്റിക് പള്ളിയാണ്, നാലാം നൂറ്റാണ്ടിലോ മറ്റോ നിലനിന്നിരുന്ന ഈ പള്ളി, ഈജിപ്തിലെ ഏറ്റവും പഴക്കം ചെന്നിട്ടുള്ളതിൽ ഒന്നാണെന്ന് കരുതപ്പെടുന്നു. നാലാം നൂറ്റാണ്ടിൽ സിറിയയിൽ മാക്സിമിയൻ ചക്രവർത്തിയുടെ കത്തോലിക്ക മതപീഡനകാലത്ത് (അക്കാലത്ത് വേറെ ക്രിസ്ത്യാനികൾ ഇല്ലായിരുന്നു),  വിശ്വാസത്തിനുവേണ്ടി രക്തസാക്ഷികളായ സൈനികരാണ് വിശുദ്ധ സെർജിയസും വിശുദ്ധ ബാക്കസും. ഹേറോദേസ് രാജാവിൻ്റെ ക്രോധത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ തിരുക്കുടുംബം, യേശുവിന്റെ വളർത്തുപിതാവായ  വിശുദ്ധ യൗസേപ്പും, അമ്മയായ പരിശുദ്ധ കന്യകാമറിയവും, ഉണ്ണിയേശുവും,  ഈജിപ്തിൽ പ്രവാസജീവിതം നയിച്ചിരുന്ന സ്ഥലത്താണ് ദൈവാലയം പണി കഴിച്ചിട്ടുള്ളത്. 

    അബു സെർഗയിലെ ദൈവാലയത്തിൽ വെച്ചാണ് കോപ്റ്റിക് സഭയുടെ പല പൂർവ്വപിതാക്കന്മാരും  തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അവരിൽ ആദ്യത്തേത് 681-ൽ ഐസക്ക് ആയിരുന്നു. സഭയിലെ ധാരാളം മെത്രാന്മാരും അവിടെ അഭിഷേകം ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 750-ൽ മർവാൻ രണ്ടാമൻ്റെ ഭരണകാലത്ത് ദൈവാലയം അഗ്നിക്കിരയാക്കപ്പെട്ടു. അത് പുനർനിർമിച്ചു, മദ്ധ്യകാലഘട്ടം മുതലിങ്ങോട്ടുള്ള വർഷങ്ങളിൽ പലതവണ അതുപോലെ വീണ്ടും പണിതുയർത്തേണ്ടി വന്നു. 

    ആദ്യകാല കോപ്റ്റിക് ദൈവാലയങ്ങളുടെ മാതൃകയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ദൈവാലയത്തിന്റെ ശൈലി  ബസിലിക്കൻ രീതിയിൽ ആണ്.  ദൈവാലയത്തിനകത്ത് 12 തൂണുകളുണ്ട്, അവയിൽ ഓരോന്നിനും യൂദാസ് സ്കറിയോത്തയുടെ വഞ്ചനയെ സൂചിപ്പിക്കാനായി ഒരു ചുവപ്പുരാശിയുണ്ട്. ചരിത്രത്തിലെ ഏതോ അജ്ഞാത കാലഘട്ടത്തിൽ വരച്ച ചുമർചിത്രങ്ങളുടെ അടയാളങ്ങളും ഈ തൂണുകളിൽ കാണാം. 

    നമ്മുടെ കർത്താവിൻ്റെയും മാലാഖമാരുടെയും സുവിശേഷകരുടെയും ചിത്രങ്ങളുള്ള ബലിപീഠം അടങ്ങിയ മൂന്ന് അൾത്താരകളുണ്ട്.15-ഉം 16-ഉം നൂറ്റാണ്ടുകളിലെ നിരവധിചിത്രങ്ങൾ ഇപ്പോഴും നല്ല രീതിയിൽ അവിടെ സൂക്ഷിച്ചിരിക്കുന്നു. 

    തിരുക്കുടുംബം ഒരുമിച്ച് വിശ്രമിച്ചതായി വിശ്വസിക്കപ്പെടുന്ന ഗുഹാഗൃഹമാണ് ഉള്ളിലെ ഏറ്റവും രസകരമായ കാഴ്ചകളിൽ ഒന്ന്. ഈ  ഗുഹാഗൃഹത്തിലെത്താൻ നിരവധി പടികൾ ഇറങ്ങുമ്പോൾ, ആ പാർപ്പിടം ഏകദേശം 30 അടി ആഴത്തിലാണെന്നുള്ളത് മനസ്സിലാവും. നൈൽ നദിയുടെ ജലനിരപ്പ് ഉയരുന്നതിനൊപ്പം അവിടെയും വെള്ളം പൊങ്ങാറുണ്ട്. ഭൂഗർഭ അറയിൽ നിന്ന് തിരികെ കയറുമ്പോൾഎതിർ വശത്ത്, അവിടെ താമസിക്കുന്ന സമയത്ത് ഉണ്ണീശോ ആശിർവ്വദിച്ച ഒരു കിണർ കാണാൻ സാധിക്കും. 

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!