എട്ടുനോമ്പ് ധ്യാന ചിന്ത മൂന്നാം ദിനം
_
ഇന്ന് നമ്മൾ കണ്ടുമുട്ടുന്നത് കൃപ പകർന്നു കൊടുത്ത പരിശുദ്ധ അമ്മയെയാണ്… നസ്രായന്റെ ജനനനത്തെ കുറിച്ചുള്ള മംഗളവാർത്തയുമായി വരുന്ന ഗബ്രിയേൽ ദൂതൻ ദൈവ കൃപ നിറഞ്ഞവളെ എന്നാണ് പരിശുദ്ധ അമ്മയെ വിശേഷിപ്പിച്ചത്.. അതുപോലെ തന്നെ എലിസബത്തിനെ സന്ദർശിക്കാൻ പോകുന്ന പരിശുദ്ധ അമ്മ.. അമ്മയുടെ സാന്നിധ്യം എലിസബത്തിനെ പരിശുദ്ധാത്മാവ് നിറഞ്ഞവളാക്കി മാറ്റി..
പ്രിയപ്പെട്ടവരേ നമ്മുടെ അടുക്കലേക്കു കടന്നു വരുന്ന ഒരുപാടു പേരുണ്ട് നാം കടന്നു ചെല്ലുന്ന ഒരുപാടു ഇടങ്ങൾ ഉണ്ട്.. നമ്മുടെ സാന്നിധ്യം.. നമ്മുടെ ചുറ്റുമുള്ളവരിൽ എങ്ങനെ ആണ് അനുഭവവേദ്യമാകുന്നത്.. ചിന്തിച്ചിട്ടുണ്ടോ.. നമ്മുടെ വാക്കുകളും പ്രവൃത്തികളും അപരനിൽ നന്മയുടെ വിത്ത് പാകുവാൻ നമ്മുടെ സാന്നിധ്യം അപരനിലേക്കു കൃപ പകർന്നു കൊടുക്കുവാൻ നമുക്കു സാധിക്കുന്നുണ്ടോ..
നമ്മിൽ ഉള്ളത് എന്താണോ അതാണ് നമുക്കു പകർന്നു കൊടുക്കുവാൻ സാധിക്കൂ എന്നിരിക്കെ നമ്മുടെ ജീവിതം മറ്റുള്ളവർക് നന്മയുടെ വിള നിലം ആകുവാനും കൃപയുടെ ശ്രോതസ് ആകുവാനും നമുക്കു സാധിക്കണം നമ്മുടെ സാന്നിധ്യം അപരനിൽ ദൈവത്തെ പകർന്നു കൊടുക്കുന്നതാവണം..
നസ്രായന്റെ അമ്മയ്ക്കു മൂന്ന് റോസാപുഷ്പങ്ങള്‍ ഇന്ന് സമ്മാനമായി നൽകാം (മൂന്നു നന്മ നിറഞ്ഞ മറിയമേ ചൊല്ലുക )
ഫാ. അനീഷ് കരിമാലൂർ