നവംബർ 2- ഔർ ലേഡി ഓഫ് എമിനോണ്ട്, ഏബെവിൽ, ഫ്രാൻസ്.
ഔർ ലേഡി ഓഫ് എമിനോണ്ട്, അല്ലെങ്കിൽ നോട്രഡാം ഡെ എമിനോണ്ട് ദൈവാലയം, ഫ്രാൻസിലെ ഏബെവില്ലിന് സമീപമാണ്. ഭക്തരുടെ പ്രാർത്ഥനകൾക്കും യാചനകൾക്കും അനുസൃതമായി ഇന്നും ധാരാളം അത്ഭുതങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദൈവമാതാവിനെ സന്ദർശിക്കാനെത്തുന്ന തീർത്ഥാടകർ നിരവധിയാണ്.
656-ൽ അന്തരിച്ച സെൻസിലെ വിശുദ്ധ വുൾഫ്രാമിൻ്റെ (വൾഫ്രാൻ അല്ലെങ്കിൽ വുൾഫ്രാൻ എന്നും അറിയപ്പെടുന്നു) തിരുശേഷിപ്പുകൾ 1058-ൽ ദേവാലയത്തിലേക്ക് കൊണ്ടുവന്നിരുന്നു. അന്നുവരെ, ഏബെവില്ലിലെ കൊളീജിയറ്റ് ചർച്ച് ഓഫ് ഔർ ലേഡി എന്നാണ് ആ പള്ളി അറിയപ്പെട്ടിരുന്നത്. വിശുദ്ധ വുൾഫ്രാമിൻ്റെ തിരുശേഷിപ്പുകൾ അവിടേക്ക് കൊണ്ടുവന്നതിന് ശേഷം, അദ്ദേഹത്തോടുള്ള ആദരസൂചകമായി പള്ളി പുനർനാമകരണം ചെയ്യപ്പെട്ടു. ഇപ്പോഴും പള്ളിയുടെ പേര് അതാണ്.
മരപ്പണി നല്ലവശമുള്ള, ഫ്രാൻസിസ്കൻ സഹോദരങ്ങളാണ് ദൈവാലയം നോക്കിനടത്തുന്നത്. 1510-ൽ ആമിയൻസ് കത്തീഡ്രലിന്റെ പണിയുമായി ബന്ധപ്പെട്ട് അവരെ സമീപിച്ചിരുന്നു. ഓരോ വിശദാംശങ്ങളുടെയും സമ്പന്നതയിൽ, ഏബെവിൽ മറ്റ് പല കത്തീഡ്രലുകളെയും പിന്നിലാക്കുന്നു. ഫ്രാൻസിലെ രാജാവും പോണ്ഡ്യുവിലെ പ്രഭുവും, ഏബെവില്ലിലെ വിശ്വാസികളും ചേർന്നാണ് ദൈവാലയ നിർമ്മാണത്തിനുള്ള പണം നൽകിയത്. കത്തീഡ്രലിന്റെ പണി തുടങ്ങുമ്പോൾ വിചാരിച്ചിരുന്നതിനേക്കാൾ ചെറുതായിപ്പോയി അതിന്റെ പണി കഴിഞ്ഞപ്പോൾ കാരണം അതിന്റെ രൂപരേഖ ഒരിക്കലും വരച്ചു പൂർത്തിയായിരുന്നില്ല. പള്ളിയുടെ മദ്ധ്യഭാഗവും അൾത്താരയോട് ചേർന്നുള്ള ഭാഗവുമൊക്കെ ചെറുതാണെങ്കിലും അതിന്റെ മുൻവശം പ്രൗഢഗംഭീര ഗോഥിക്കിൻ്റെ ഒരു തികഞ്ഞ മാസ്റ്റർപീസ് ആണ്.
ഫ്രഞ്ച് വിപ്ലവകാലത്ത്, എന്നേക്കും ജീവിക്കുന്നവനായ ദൈവത്തെ ഇല്ലാതാക്കാൻ ഉദ്യമിച്ച് സെൻ്റ് വുൾഫ്രാം പള്ളിയെ അശുദ്ധമാക്കിയ യുക്തിരഹിതരായ വിപ്ലവകാരികൾ, ‘യുക്തിയുടെ ക്ഷേത്രം’ എന്ന് അതിനെ പേര് വിളിക്കുകയും അമൂല്യമായ സ്മാരകങ്ങളും പുരാവസ്തുക്കളും സ്വന്തം ചരിത്രത്തിൻ്റെ മഹത്വം പോലും നശിപ്പിക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധസമയത്ത് ഏബെവിൽ നഗരം ജർമ്മൻകാർ ബോംബെറിഞ്ഞു തകർത്തതിനാൽ, ഇന്ന് അവിടെ കാണുന്നവയിൽ ഭൂരിഭാഗവും നൂതന രീതിയിലുള്ള പണികളാണ്. പള്ളിക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും പഴയ പ്രതാപത്തിലേക്ക് പള്ളിയെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു.
ഔർ ലേഡി ഓഫ് എമിനോണ്ട് നൽകിയ അനുഗ്രഹങ്ങളുടെ പട്ടിക തീർച്ചയായും നീണ്ടുപോവുന്നതാണ്. അതിൽ അത്ഭുതകരമായ രോഗശാന്തികൾ, വിസ്മയിപ്പിക്കുന്ന ആത്മീയ- ഭൗതിക അനുഗ്രഹങ്ങൾ, കൃപകളുടെയും അനുഗ്രഹങ്ങളുടെയും വൻപ്രവാഹങ്ങൾ എന്നിവ ഉൾപ്പെടുന്നു.