നവംബർ 12 – ഔർ ലേഡി ഓഫ് ദ ടവർ സീക്രട്ട് (ഗോപുരരഹസ്യത്തിന്റെ മാതാവ്), ടൂറിൻ, ഇറ്റലി (1863)
പരിശുദ്ധ കന്യകയുടെ രൂപം കണ്ടുകിട്ടിയ സ്ഥലത്താണ് ഫ്രിബർഗിലെ ഔർ ലേഡി ഓഫ് ദ ടവർ, പാഷണ്ഡികളുടെ ദേശത്ത് നിർമ്മിച്ചിരിക്കുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ഏവർക്കും പ്രിയങ്കരനായ വിശുദ്ധ ഡോൺ ബോസ്കോ, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന് കഴിഞ്ഞ കാലത്തേയും വരാനിരുന്ന കാലത്തെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് #ഒരു വലിയ ദൈവാലയം പണിതു.
1863-ൽ വെറും 8 സെൻ്റ്സ് മാത്രം കയ്യിലുള്ളപ്പോഴാണ് പള്ളിപ്പണി ആരംഭിച്ചത്. അതിന് മുമ്പുള്ള നിരവധി ദർശനങ്ങളിലൂടെ ദൈവമാതാവ് തന്നോട് പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ഡോൺ ബോസ്കോ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഒരു വലിയ ദേവാലയം പണിയാൻ അവൾ തന്നോട് ആവശ്യപ്പെട്ടതായും അവിടെ പ്രാർത്ഥിക്കാൻ വരുന്ന എല്ലാവർക്കും അത് കൃപയുടെ ഉറവിടമാകുമെന്നു പറഞ്ഞെന്നുമുള്ള കാര്യം അദ്ദേഹം വെളിപ്പെടുത്തി.
സാധാരണ മനുഷ്യർ ജിജ്ഞാസ കൊണ്ട് ചോദിക്കാറുള്ള പോലെ, അനേകം ചോദ്യങ്ങളൊന്നും വിശുദ്ധർ ചോദിക്കാറില്ല ; അദ്ദേഹത്തിന് അനുവാദം ലഭിച്ചു, നിസ്സംഗതയും യാഥാർഥ്യബോധവും അരങ്ങു വാണിരുന്ന ആ പത്തൊൻപതാം നൂറ്റാണ്ടിലും 8 ചില്ലിക്കാശിൽ പള്ളിപണി തുടങ്ങാൻ തയ്യാറുള്ള ഒരു ആർക്കിടെക്റ്റിനെ (വാസ്തുശിൽപ്പിയെ) തപ്പി കണ്ടുപിടിച്ചു, അത്ര തന്നെ. പക്ഷേ പിന്നീടയാൾ സാക്ഷ്യപ്പെടുത്തിയത് പള്ളിയുടെ പണി കഴിഞ്ഞപ്പോൾ തനിക്ക് ഒരു ചില്ലിക്കാശ് പോലും ബാക്കിയില്ലാതെ മുഴുവൻ തുകയും തന്നു തീർത്തിരുന്നു എന്നാണ്, കുറേ ആളുകൾ തികച്ചും ഭ്രാന്താണ് എന്ന് കുറ്റപ്പെടുത്തിയ ഒരാൾ ആണ് തുടക്കത്തിൽ ആ പണിക്ക് വേണ്ടി തന്നെ സമീപിച്ചത് എന്നും. ഡോൺ ബോസ്കോയുടെ ‘ജല്പനങ്ങൾ’ ശ്രദ്ധിച്ചു കേൾക്കാനുള്ളത്ര ആഴമേറിയ വിശ്വാസം ആ ആർക്കിടെക്റ്റിന് ഉണ്ടായിരുന്നിരിക്കണം.
ടൂറിനിലെ ആ മഹാനായ വിശുദ്ധന്റെ എല്ലാ നേട്ടങ്ങളുടെയും തുടക്കത്തിൽ ഉണ്ടാകാറുള്ള പോലെ ഈ ഉദ്യമവും തടസ്സങ്ങളാൽ നിറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ദൈവാലയം പരിശുദ്ധ അമ്മയുടെ പേരിൽ പ്രതിഷ്ഠിക്കുമെന്ന് അദ്ദേഹം പറയുന്നതെന്ന് ആർക്കും മനസ്സിലായില്ല, വിശുദ്ധന്റെ കൂടെയുള്ള വൈദികർക്ക് പോലും. പണിക്കായുള്ള പണം വന്നിരുന്നത് ആയിരങ്ങളായോ നൂറുകളായോ ആയിരുന്നില്ല ചില്ലറതുട്ടുകൾ ആയിട്ടായിരുന്നു. ആ ദൈവാലയം പണിതതിലെ ഓരോ കല്ലും, ഓരോ അലങ്കാരതരിയും, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി അനുഗ്രഹം ലഭിച്ച ഏതെങ്കിലും നന്ദിയുള്ള മനുഷ്യന്റെ സ്നേഹമോ ത്യാഗസമർപ്പണമോ ആയിരുന്നു. നിർമ്മാണം പൂർത്തിയായ കെട്ടിടം, അത്ഭുതത്തിന്റെയും, ലോകത്തിലെ ഏറ്റവും നല്ലതുകളോട് കിട പിടിക്കുന്ന തരത്തിലുള്ള ഒരു മനോഹാരിതയാർന്ന ദൈവാലയത്തിന്റെയും, ഒരു സാക്ഷ്യപത്രം ആയിരുന്നു.
പരിശുദ്ധ അമ്മക്കായുള്ള ഡോൺ ബോസ്കോയുടെ ആരാധനാലയത്തെക്കുറിച്ചുള്ള കൗതുകകരമായതും നമ്മെ ചിന്തിപ്പിക്കേണ്ടതുമായ ഒരു കാര്യം വലതുവശത്തെ ഗോപുരമാണ്. അതിന് നടുവിലായി വലിയൊരു താഴികക്കുടവും അതിന്റെ ഓരോ വശങ്ങളിലായി രണ്ട് ചെറിയവയുമുണ്ട്. ഇടത് വശത്തുള്ള താഴികക്കുടത്തിന്റെ മുകളിൽ ഒരു മാലാഖ പതാക പിടിച്ചു നിൽക്കുന്നു. വലതുവശത്തുള്ളതും അതേ പോലെ തന്നെ പണിതിരിക്കുന്നു, പക്ഷേ അതിലുള്ള മാലാഖ പരിശുദ്ധ കന്യകക്ക് ഒരു കിരീടം അർപ്പിക്കുകയാണ്. ഡോൺബോസ്‌കോ സ്വന്തം കയ്യാൽ വരച്ച ദൈവാലയത്തിന്റെ യഥാർത്ഥ രേഖാചിത്രം കണ്ടിട്ടുള്ളവർ, വലതുവശത്തുള്ള ഗോപുരത്തിൽ 19 എന്ന ഒരു തിയ്യതി ശ്രദ്ധിച്ചിരിക്കും. യുദ്ധങ്ങൾ നടന്നുകൊണ്ടിരുന്ന ആ നൂറ്റാണ്ടിൽ, ഒരു സമയത്ത് തിന്മക്ക് മേൽ വിജയമുണ്ടാകും എന്നത് ലെപ്പന്റോ വിജയത്തെ ഉദ്ദേശിച്ചായിരുന്നു. പരിശുദ്ധ അമ്മ വിശുദ്ധർക്ക് രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവളാണ്, വിശുദ്ധ ഡോൺബോസ്കോക്ക് ആ യുദ്ധത്തിന്റെ സ്ഥലവും തിയ്യതിയും നേരത്തേ അറിയാമായിരുന്നു എന്നുവേണം അനുമാനിക്കാൻ, പക്ഷേ തനിക്കറിയുന്ന കാര്യം അപ്പോൾ വെളിപ്പെടുത്തണ്ടെന്ന് വിചാരിച്ചിരുന്നിരിക്കണം. ഔർ ലേഡി ഓഫ് ദ ടവർ സീക്രട്ട് (ഗോപുര രഹസ്യത്തിന്റെ മാതാവ്) അത് അതിന്റെ സമയത്ത് വേണ്ട പോലെ കൈകാര്യം ചെയ്തുകൊള്ളും. വാഗ്ദാനങ്ങൾക്ക് യോഗ്യരെന്ന് മനുഷ്യവർഗ്ഗം തെളിയിച്ചാൽ ഇടതുവശത്ത് ലെപ്പന്റോ എന്ന പതാക പിടിച്ചിട്ടുള്ള മാലാഖക്ക് ഒരു പ്രതിരൂപം ഉണ്ടാകും.
വിശുദ്ധ പത്താം പീയൂസ് പാപ്പയാണ് വിശുദ്ധ ഡോൺ ബോസ്‌കോ പണി കഴിപ്പിച്ച് പരിശുദ്ധ അമ്മക്കായി സമർപ്പിച്ച ദൈവാലയത്തെ ബസിലിക്കയായി ഉയർത്തിയത്.