വത്തിക്കാന്‍ സിറ്റി: മാധ്യമപ്രവര്‍ത്തനം വിളിയും നിയോഗവുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ വാര്‍ത്താവിനിമയകാര്യാലയത്തിലെ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
പരസ്പരബന്ധത്തിന്റെ പാലങ്ങള്‍ പണിയാനും സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്താനും വര്‍ത്തമാനകാലകാര്യങ്ങളില്‍ സജീവമായി ഇടപെടാനുമുള്ള ഉത്തരവാദിത്വമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുളളത്.
സത്യംകൊണ്ട് അരമുറുക്കി നീതിയുടെ കവചം ധരിച്ച് സമാധാനത്തിന്റെ സുവിശേഷം പരത്താനും സഭാകൂട്ടായ്മ വളര്‍ത്താനും മാധ്യമപ്രവര്‍ത്തകര്‍ക്കു കടമയുണ്ട്. ആളുകളെയും സംസ്‌കാരങ്ങളെയും ബന്ധപ്പെടുത്താനും ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ ശരിയായി വിലയിരുത്താനും മറ്റുള്ളവരിലേക്കെത്തിക്കാനുംകഴിവുള്ള ഒരു മാധ്യമപ്രവര്‍ത്തനമാണ് താന്‍ സ്വപ്‌നം കാണുന്നതെന്നും പാപ്പ പറഞ്ഞു. ആശയവിനിമയ രംഗത്ത് ധൈര്യപൂര്‍വ്വം മുന്നോട്ടുപോകാനും പുതിയ ശൈലികള്‍ പഠിക്കാനും ആശയവിനിമയരംഗത്തുപ്രവര്‍ത്തിക്കുന്നവരെ പാപ്പ ആഹ്വാനം ചെയ്തു.