വാഷിംങ്ടണ്‍: നാഷ്വ വില്ലിയിലെ കാത്തലിക് എലിമെന്ററി സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് ഹാരിപോര്‍ട്ടര്‍ പുസ്തകങ്ങള്‍ പുറത്താക്കി.ഹാരിപോര്‍ട്ടര്‍ സീരിസിലെ ഏഴു പുസ്തകങ്ങളെയാണ് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് ഒഴിവാക്കിയത്. അമേരിക്കയിലെയും റോമിലെയും ഭൂതോച്ചാടകരുമായി സംസാരിക്കുകയും ഉപദേശം സ്വീകരിക്കുകയും ചെയ്തതിന് ശേഷമാണ് പുസ്തകം നിരോധിച്ചത് എന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
മന്ത്രവാദവും ആഭിചാരക്രിയകളും പുസ്തകം പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് കാരണം. മാജിക് നല്ലതാണെന്നും തിന്മയെന്നത് യാഥാര്‍ത്ഥ്യമല്ലെന്നുമാണ് ഈ പുസ്തകങ്ങള്‍ പറയുന്നത്.
1997 ല്‍ ആദ്യമായി ഹാരിപോര്‍ട്ടര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മുതല്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.