ഹെയ്ത്തി: മദര്‍തെരേസ സ്ഥാപിച്ച കോണ്‍വെന്റിനും ആശുപത്രിക്കും നേരെ ആക്രമണം. ഹെയ്ത്തിയുടെ തലസ്ഥാനമായ പോര്‍ട്ട് ഓ പ്രെന്‍സിലെ മിഷനറിസ് ഓഫ് ചാരിറ്റിയുടെ മഠവുംആശുപത്രിയുമാണ് ആക്രമിക്കപ്പെട്ടത്. മോഷണം നടത്തിയതിനു ശേഷം മഠവും ആശുപത്രിയും അഗ്നിക്കിരയാക്കുകയും ചെയ്തു. നാല്പത്തിയേഴ് വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചുവരികയായിരുന്നു മിഷനറിസ് ഓഫ് ചാരിറ്റി അംഗങ്ങള്‍.
മോഷ്ടിച്ചവയുടെ കൂട്ടത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളും ബെഞ്ചുകളും വരെ ഉള്‍പ്പെടുന്നുണ്ട്. മുപ്പതിനായിരത്തോളം പേര്‍ക്ക് ആശ്വാസമായിരുന്ന ആശുപത്രിയായിരുന്നു ഇത്. നിലവില്‍ ഈ പ്രദേശങ്ങളില്‍ അക്രമം വര്‍ദ്ധിച്ചുവന്നുകൊണ്ടിരിക്കുകയാണ്. സ്ഥലത്തു നിന്ന് ഒഴിഞ്ഞുപോകണമെന്ന് പോലീസ് സിസ്‌റ്റേഴ്‌സിന് നിര്‍ദ്ദേശം നല്കുകയും ചെയ്തിരുന്നു.