പലവിധ കാര്യങ്ങളെയോര്‍ത്തുള്ള ടെന്‍ഷന്‍ സ്വഭാവികമാണ്. എന്നാല്‍ നിശ്ചിതപരിധിയില്‍ കവിഞ്ഞുള്ള ടെന്‍ഷന്‍ ഭാവിജീവിതം അപകടത്തിലാക്കുകയുംസാധാരണജീവിതം പ്രതിസന്ധിയിലാക്കുകയും ചെയ്യും. അമിതമായ ഉത്കണ്ഠയുടെ പേരില്‍ ജീവിതം ബുദ്ധിമുട്ടുനേരിടുന്നവര്‍ കൂടുതലായി പ്രാര്‍ത്ഥനയില്‍ ആശ്രയിക്കുകയാണ് വേണ്ടത്. കാരണം ഉത്കണ്ഠകളെകീഴടക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ് പ്രാര്‍ത്ഥന. ഉത്കണ്ഠകളുടെ ആധിക്യത്തില്‍ വിഷമിക്കുന്നവരോട് ക്രിസ്തുനാഥന്‍ ചോദിച്ച ചോദ്യം ഇന്നുംപ്രസക്തമാണ്.
ഉത്കണ്ഠമൂലം ആയുസിന്റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ? ( മത്താ 6:27)
ജീവിതത്തില്‍ ഉത്കണ്ഠ പെരുകുമ്പോള്‍ ഈ വചനം നമുക്ക് ആവര്‍ത്തിക്കാം. ഈ വചനം ആവര്‍ത്തിച്ചുപ്രാര്‍ത്ഥിച്ചു മനസ്സ് ശാന്തമാക്കാം.