Friday, December 6, 2024
spot_img
More

    കല്ലറയ്ക്കല്‍ മെഴുകുതിരി കത്തിക്കുന്നത് എന്തിനാണെന്ന് അറിയാമോ?

    പ്രിയപ്പെട്ടവരുടെ കല്ലറയ്ക്കല്‍ മെഴുകുതിരി കൊളുത്തി പ്രാര്‍ത്ഥി്ക്കുന്നത് ലോകം മുഴുവനുമുള്ള കത്തോലിക്കരുടെ മാത്രമായ പ്രത്യേകതയാണ്. ലോകത്തിന്റെ ഏതുഭാഗത്തു ചെന്നാലും ഈ പതിവ് നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ എന്തുകൊണ്ടാണ് ഇപ്രകാരം മെഴുകുതിരികള്‍ കൊളുത്തുന്നത് എന്നതിനെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും വ്യക്തമായഅറിവില്ല. മെഴുകുതിരികള്‍ ഒരു പ്രതീകമാണ്.ക്രിസ്തുവാണ് നമ്മുടെ വെളിച്ചം എന്നതിന്റെ സൂചകമാണ് അത്.

    ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല ( യോഹ 8:12) ക്രിസ്തുവാകുന്ന വിളക്ക് തെളിയുമ്പോള്‍ ഇരുട്ട് അകന്നുപോകുന്നു. ഇരുട്ടിനെ അകറ്റുന്നതാണ് പ്രകാശം. അതുപോലെ തന്നെ മരിച്ചുപോയവരോടുള്ള നമ്മുടെ പ്രാര്‍ത്ഥനയുടെ പ്രതീകം കൂടിയാണ് മെഴുകുതിരികള്‍.

    കല്ലറയ്ക്കല്‍ മെഴുകുതിരികള്‍ കൊളുത്തുന്നത് കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ആരംഭകാലം മുതല്‍ തന്നെയുള്ള പതിവാണ്. ഒരുതരത്തിലുള്ള അന്ധവിശ്വാസവും അതിന് പിന്നിലില്ല. ഈ ലോകത്തിനും വരാനിരിക്കുന്ന ലോകത്തിനും ക്രിസ്തുവാണ് പ്രകാശമെന്നാണ് അതു ഓര്‍മ്മിപ്പിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!