ജീവിതത്തില്‍ നിന്ന് ഒഴിവാക്കേണ്ട തിന്മകളെക്കുറിച്ചു സംസാരിക്കുമ്പോള്‍ നമ്മളില്‍ പലരുടെയും വിചാരം മദ്യപാനം,വ്യഭിചാരം, മോഷണം തുടങ്ങിയവയെക്കുറിച്ചെല്ലാമായിരിക്കും. അവ ഗുരുതരമായ പാപങ്ങളാണെന്നുവരികിലും അവയ്‌ക്കൊപ്പം നാം ഒരിക്കലുംപരിഗണിക്കാത്ത,കണക്കുകൂട്ടാത്ത ചില പാപങ്ങളുണ്ട്. നമ്മളില്‍ ഭുരിപക്ഷത്തിന്റെയും വിചാരം അവയൊന്നും അത്ര ഗൗരവതരമല്ല എന്നാണ്. ഏതൊക്കെയാണ് ആ തിന്മകള്‍? വചനാധിഷ്ഠിതമായി തന്നെയാണ് ഈ പാപങ്ങളെയും അവയുടെ ഗൗരവത്തെയും നാം കാണേണ്ടത്.തിരുവചനം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്
സകലവിദ്വേഷവും ക്ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാതിന്മകളോടുംകൂടെ നിങ്ങള്‍ ഉപേക്ഷിക്കുവിന്‍.( എഫേസോസ് 4:31)
അതെ നമ്മുടെ ദേഷ്യപ്രകൃതി, മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റംപറച്ചിലുകള്‍, പൊട്ടിത്തെറിക്കുന്നപ്രവണത എന്നിവയെല്ലാം തിന്മകള്‍ തന്നെയാണ്. ഗുരുതരമായ പാപങ്ങളിലേക്ക് നമ്മെ നയിക്കുന്നവയാണ് അവ. ഈ തിന്മകളെഒഴിവാക്കിക്കൊണ്ട് ജീവിക്കാന്‍ നമുക്ക് ശ്രമിക്കാം.