സ്വര്‍ഗ്ഗം ഇന്നുമുതല്‍

സ്വര്‍ഗം ഭൂമിയില്‍ അനുഭവിക്കാന്‍ കഴിയുന്ന ദൃശ്യാനുഭവവുമായി സ്വര്‍ഗ്ഗം സിനിമ ഇന്നുമുതല്‍ തീയറ്ററുകളില്‍. പ്രവാസി മലയാളികളുടെ കൂട്ടായ്മയില്‍ സി എന്‍ ഗ്ലോബല്‍ മൂവിസിന്റെ ബാനറില്‍ ഡോ.ലിസി ഫെര്‍ണാണ്ടസും സുഹൃത്തുക്കളും ചേര്‍ന്നാണ് സ്വര്‍ഗ്ഗം സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ലിസിയുടേതാണ് കഥ.

ഒരു സെക്കന്റ ക്ലാസ് യാത്ര എന്ന സിനിമയുടെ സംവിധായകനായ റെജീസ് ആന്റണിയാണ് സംവിധായകന്‍. ഭക്തിഗാനരംഗത്ത് ശ്രദ്ധേയനായ ബേബി ജോണ്‍ കലയന്താനി ആദ്യമായി ഗാനരചന നിര്‍വഹിച്ച ചലച്ചിത്രം എന്ന പ്രത്യേകതയും സ്വര്‍ഗ്ഗത്തിനുണ്ട്. ജോണി ആന്റണി, അജുവര്‍ഗീസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.

മലയാളികള്‍ക്കിടയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നനന്മയുടെയും സ്‌നേഹത്തിന്റെയും അയല്‍വക്കബന്ധങ്ങളുടെയും കഥയാണ് ്‌സ്വര്‍ഗ്ം പറയുന്നത്. സിനിമയിലെ കല്യാണപ്പാട്ടും കപ്പപ്പാട്ടും ഇതിനകം വൈറലായിമാറിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates