പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നയം വ്യക്തമാക്കി പാലക്കാട് രൂപത. മാനുഷികപ്രശ്‌നങ്ങളെയും ശരിയായ നിലപാടുകള്‍ സ്വീകരിക്കുന്നവരെയുമായിരിക്കും ജനം തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുകയുള്ളൂവെന്ന് പാലക്കാട് രൂപതയുടെ പത്രക്കുറിപ്പ് അറിയിച്ചു. ഒരു മുന്നണിയോടും രൂപതയ്ക്ക് പ്രത്യേക അടുപ്പമോ അകലമോ ഇല്ല. മൂന്നു മുന്നണികളോടും ചില കാര്യങ്ങള്‍ അറിയിക്കാനുണ്ട് എന്ന മുഖവുരയോടെയാണ് രൂപതയുടെ പ്രസ്താവനയുടെ തുടക്കം. കേരളത്തിലെ ക്രൈസ്തവജനത അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളും മുന്നണിയ്ക്കു മുമ്പില്‍ അവതരിപ്പിക്കാനും ഇതിലൂടെ ശ്രമിച്ചിട്ടുണ്ട്. കാര്‍ഷികപ്രശ്‌നം, ഇഎസ്‌ഐ പ്രശ്‌നം, വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങളിലുള്ള നിലപാടുകളെക്കുറിച്ച് നയം വ്യക്തമാക്കണമെന്നും പ്രസ്താവന മുന്നണികളോട് ആവശ്യപ്പെട്ടു.
Previous article