മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യവുമായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

വഖഫ്‌ബോര്‍ഡ് ചെയര്‍മാന്റെ അതിമോഹം ആപത്താണെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെക്രട്ടറി പ്രകാശ് പി തോമസ്. മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം സമരപ്പന്തലിലെത്തിയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. മുനമ്പത്തെസ്ഥലം വഖഫ് വകയാണെന്നും അതു തിരിച്ചുപിടിക്കുമെന്നുമുള്ള വഖഫ് ചെയര്‍മാന്റെ ആഹ്വാനം വലിയ ആപത്ത് ക്ഷണിച്ചുവരുത്തുമെന്നും വഖഫ് നിയമം അടിയന്തിരമായി ഭേദഗതി ചെയ്യേണ്ടിവരുന്നത് ഇപ്രകാരമുള്ള ദുഷ്ടലാക്കോടുകൂടിയ സമീപനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം സമരപ്പന്തലിലെത്തി മുതലക്കണ്ണീര്‍ പൊഴിക്കാതെ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ രാഷ്ട്രീയക്കാര്‍ നിലവിലെ വഖഫ് നിയമത്തിലെ 40/ 108 എ വകുപ്പുകള്‍ ഇല്ലാതാക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയില്‍ പ്രമേയംപാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates