Saturday, December 7, 2024
spot_img
More

    നവംബർ 18 – ദ് റോസറി വെർജിൻ ഓഫ് ചിക്കിൻക്വിര, കൊളംബിയ

    നവംബർ 18 – ദ് റോസറി വെർജിൻ ഓഫ് ചിക്കിൻക്വിര, കൊളംബിയ (1555)

    കൊളംബിയയിലെ ബൊഗോട്ടയ്ക്ക് വടക്ക് 150 കിലോമീറ്റർ അകലെയുള്ള ആൻഡിയൻ പീഠഭൂമിയിൽ, 1856-ൽ സ്ഥാപിതമായ ചിക്കിൻക്വിര നഗരമുണ്ട്. സ്പെയിൻകാരനായ ഡോൺ അൻ്റോണിയോ ഡി സൻ്റാനയുടെ നാട്ടിലെ ഭവനത്തിൽ, അത്ഭുതകരമായ ഒരു കാര്യം സംഭവിച്ചു.

    ഭക്തനായ ഒരൂ ക്രിസ്ത്യാനിയായിരുന്ന ഡോൺ അൻ്റോണിയോ, 1555-ൽ തൻ്റെ വീട്ടിൽ ഒരു പ്രസംഗശാല നിർമ്മിക്കുകയും, ആൻഡ്രൂസ് ജാഡ്രാക്കെ എന്ന് പേരുള്ള ഡൊമിനിക്കൻ സഹോദരനോട് പരിശുദ്ധ കന്യകയുടെ ചിത്രം വരച്ചു തരാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഒരു കൊല്ലനും ചിത്രകാരനുമായ അലോൻസോ ഡി നർവായേസ് ആണ് ആ ജോലി ചെയ്തത്. പരിശുദ്ധ കന്യക തൻ്റെ സഭയുടെ ഔദ്യോഗിക ചിഹ്നമായ ജപമാല ധരിക്കണമെന്ന് ഡൊമിനിക്കൻ സഹോദരൻ ആവശ്യപ്പെട്ടു. വരയ്ക്കുന്ന ക്യാൻവാസിന്റെ വശങ്ങളിൽ മറ്റ് രണ്ട് ചിത്രങ്ങൾക്ക് കൂടി ഇടമുണ്ടായിരുന്നു, പാദുവയിലെ വിശുദ്ധ അന്തോണിസിനെ വലതുവശത്തും വിശുദ്ധ അന്ത്രയോസ് അപ്പസ്തോലനെ ഇടതുവശത്തും വരക്കാൻ തീരുമാനിച്ചു. ടെമ്പോറയിലാണ് ചിത്രപ്പണി നടത്തിയത്, പക്ഷേ ചാപ്പൽ നിർമ്മിച്ചത് വൈക്കോൽ കൊണ്ടായിരുന്നതിനാൽ, സൂര്യപ്രകാശവും കാറ്റും മഴയുമടിച്ച് പെയിൻ്റ് മങ്ങി.

    അത്രയധികം നശിച്ചു പോയിരുന്നതിനാൽ വിശുദ്ധ കുർബാനയ്ക്ക് യോഗ്യമല്ലെന്ന് കാണിച്ച് വൈദികൻ അത് അൾത്താരയിൽ നിന്ന് നീക്കം ചെയ്തു, ക്യാൻവാസ് ചിക്കിൻക്വിരയിലേക്ക് കൊണ്ടുപോയി, വെയിലിൽ ഗോതമ്പ് ഉണക്കാനിടാനായി അത് ഉപയോഗിച്ചു! ഏഴ് വർഷത്തിന് ശേഷം ഡോണ മരിയ റാമോസ് സ്‌പെയിനിൽ നിന്ന് എത്തി മൃഗങ്ങൾക്കായി ഉപയോഗിക്കുന്ന ചാപ്പൽ കണ്ട് സങ്കടപ്പെട്ടു. അവളുടെ പ്രാർത്ഥന മാതാവ് കേട്ട് ആശ്വസിപ്പിക്കുമെന്ന പ്രതീക്ഷയിൽ മരിയ ദിവസവും അവിടെ പ്രാർത്ഥിക്കാനെത്തി.

    1586 ഡിസംബർ 26 വെള്ളിയാഴ്ച, രാവിലെ 9  മണിക്ക് ഒരു അത്ഭുതം നടന്നു. ആകെ താറുമാറായിരുന്ന ക്യാൻവാസ് പെട്ടെന്ന്  തിളക്കമുള്ളതായി, ഭംഗിയുള്ള ഒരു ചിത്രമായി തീർന്നു. അത്ഭുതപരതന്ത്രയായ മരിയ ഭക്തിയുടെ പാരമ്യത്തിൽ പാരവശ്യത്തിലാഴ്ന്ന അവസ്ഥയിലായി. താമസിയാതെ ആ അത്ഭുതം വലിയ ജനക്കൂട്ടം അങ്ങോട്ട് ഒഴുക്കാനിടയാക്കി. 

    ഈ സംഭവത്തിന് ശേഷം അവിടെ അത്ഭുത രോഗശാന്തികൾ ധാരാളം ഉണ്ടായി. സഭാധികാരികൾ ചിക്കിൻക്വിരയിലെ മാതാവിനെപറ്റിയുള്ള സത്യാവസ്ഥ അറിയാൻ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.1630-ൽ ബൊഗോട്ടയിലെ ആർച്ച് ബിഷപ്പ്അധികാരപ്പെടുത്തിയ ഡൊമിനിക്കൻ സഹോദരന്മാർ ചാപ്പലിന്റെ ചുമതലയേറ്റെടുത്തു, പുതിയൊരു പള്ളി പണിതു, പിന്നീട് 1801ൽ അത് ഇന്ന് കാണുന്നത് പോലെയുള്ള ബസിലിക്കയായി. 

    വത്തിക്കാനിൽ നിന്നുള്ള പരിശുദ്ധ നേതൃത്വം, അത്ഭുതസംഭവത്തെ കുറിച്ചുള്ള ചർച്ചകൾക്കും അന്വേഷണത്തിനും ശേഷം ഒരു തിരുന്നാൾ അനുവദിച്ചു. പ്രത്യേക ദിവ്യബലികളോടെ അത് വെനസ്വേലയുടെയും ഇക്വഡോറിന്റെയും ചില ഭാഗങ്ങളിൽ കൂടി ആഘോഷിക്കുന്നു. 

    1919-ൽ, പരിശുദ്ധ നേതൃത്വ ത്തിന്റെ ഉത്തരവനുസരിച്ച് ബൊഗോട്ടയിലെ വിശുദ്ധ ചിത്രത്തെ പ്രൗഢിയോടെ കിരീടമണിയിച്ചു. 1944-ൽ, കൊളംബിയയിലെ അമ്മ മഹാറാണി എന്ന നിലയിൽ വീണ്ടും സ്വർണ്ണ ചെങ്കോലും വിലയേറിയ രത്നങ്ങളും നൽകപ്പെട്ടു. ചിക്കിൻക്വിരയിലെ ജപമാല മാതാവ് കൊളംബിയ, വെനിസ്വേല, ഇക്വഡോർ എന്നിവയുടെ ആശ്വാസമാണ്. അവളുടെകാൽക്കൽ മുട്ടുകുത്തുന്നവരിൽ രാഷ്ട്രത്തലവൻമാരുണ്ട്, മജിസ്‌ട്രേറ്റുമാരുണ്ട്. സമ്പന്നരും പാവങ്ങളുമായ ആബാലവൃദ്ധം ജനങ്ങൾ, ഈലോക ജീവിതത്തിൽ നിന്ന് ഒരു സാന്ത്വനത്തിനായി അവിടേക്ക് ഒഴുകുന്നു. 

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!