Tuesday, December 3, 2024
spot_img
More

    ഇതാ ഭാരതത്തിലെ കത്തോലിക്കാസഭയുടെ സ്വത്തുവകകളുടെ യഥാര്‍ഥകണക്കുകള്‍

    ഭാരതത്തിലെ കത്തോലിക്കാസഭയ്ക്ക് എത്രത്തോളം സ്വത്തുണ്ട്? ചിലപ്പോഴെങ്കിലും അതുസംബന്ധിച്ച് ചില ഗ്രൂപ്പ് ചര്‍ച്ചകളും മാധ്യമവിചാരണകളും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അതേസംബന്ധിച്ച് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തില്‍ കുപ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മുനമ്പം പ്രശ്‌നവുമായി ബന്ധപ്പെട്ട് ചിലരുടെ പ്രതികരണങ്ങളിലാണ് ഭാരതസഭയ്ക്ക് 17 കോടി ഏക്കര്‍ സ്ഥലമുണ്ടെന്ന വിചിത്രവും അവാസ്തവികവുമായ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് ഭാരതത്തിലെ കത്തോലിക്കാസഭയ്ക്ക് എത്രസ്വത്തുണ്ടെന്നതിന് വ്യക്തമായ വിശദീകരണവുമായി കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ ഡോ മൈക്കിള്‍ പുളിക്കല്‍ സിഎംഐ എഴുതിയ ലേഖനം ശ്രദ്ധേയമാകുന്നത്.

    ഈ ലേഖനത്തില്‍ കത്തോലിക്കാസഭയുടെ സ്വത്തുവകകളെക്കുറിച്ച് അദ്ദേഹം കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്.174 രൂപതകളും 200 ല്‍ പരം സന്യാസസമൂഹങ്ങളുമുള്ള ഭാരതസഭയ്ക്ക് പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ട്. എന്നാല്‍ അവയൊന്നും ആരുടെയും തട്ടിയെടുത്തതോ കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെ സമ്പാദിച്ചവയോ അല്ല. നാല്പതിനായിരത്തില്‍ പരം സ്‌കൂളുകളും നാനൂറിലധികംകോളജുകളും ആറു യൂണിവേഴ്‌സിറ്റികളും ഭാരതസഭയ്ക്കുണ്ട്.

    ആരോഗ്യരംഗത്ത് അഞ്ചു മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെ 240 മെഡിക്കല്‍ നേഴ്‌സിംങ് പാരാമെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും 850000 ത്തോളം രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന വിപുലമായ ആശുപത്രികളും ചെറിയ ക്ലീനിക്കുകളും സഭയ്ക്കുണ്ട് അഞ്ചു ലക്ഷത്തോളം വരുന്ന രോഗികളും വൃദ്ധരും അനാഥരുമായവര്‍ ആയിരക്കണക്കിന് സ്ഥാപനങ്ങളില്‍ സംക്ഷിക്കപ്പെടുന്നു രണ്ടുകോടിയോളം കത്തോലിക്കാവിശ്വാസികള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. എന്നാല്‍ കത്തോലിക്കരുടെ ആകെ ജനസംഖ്യയെക്കാള്‍ കൂടുതല്‍പേര്‍ക്ക് കത്തോലിക്കാസഭയുടെ വിവിധ സ്ഥാപനങ്ങള്‍ വഴി സേവനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. മതമോ ജാതിയോ പരിഗണിക്കാതെയാണ് കത്തോലിക്കാസഭ സേവനം ചെയ്യുന്നത്.കത്തോലിക്കാസഭ എന്ന് പൊതുവെ വിശേഷിപ്പിക്കാറുണ്ടെങ്കിലും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന മേഖലകളുടെയും ഉടമസ്ഥാവകാശവും നിയന്ത്രണവും നടത്തിപ്പും പൊതുവായല്ല എന്നും മനസ്സിലാക്കിയിരിക്കേണ്ടതുംഅത്യാവശ്യമാണെന്നും ലേഖകന്‍ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!