വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്ന വൈദികന് കുത്തേറ്റു

സിംഗപ്പൂര്‍: സെന്റ് ജോസഫ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്ന ഫാ. ക്രിസ്റ്റഫര്‍ ലീക്ക് കുത്തേറ്റു. ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കുള്ള വിശുദ്ധ ബലിക്കിടയിലാണ് ഈ അക്രമം നടന്നത്. നാഷനല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വൈദികന്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായിട്ടാണ് വിവരം. 37 വയസുകാരനാണ് വൈദികനെ ആക്രമിച്ചത്. അയാള്‍ ലഹരിമരുന്നിന് അടിമയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിംഗപ്പൂര്‍ അതിരൂപതയില്‍ 395,000 കത്തോലിക്കരാണുള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്തംബറില്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates