വേളാങ്കണ്ണി: മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വേളാങ്കണ്ണി ബസിലിക്കയില്‍ ഇനിമുതല്‍ താഴും പൂട്ടും നേര്‍ച്ച നിരോധിച്ചു. ദൂരാചാരങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വര്‍ഷങ്ങളായി നടന്നുവന്നിരുന്ന ഈ ആചാരം നിരോധിച്ചുകൊണ്ട് ദേവാലയ അധികൃതര്‍ ഉത്തരവിറക്കിയിരിക്കുന്നത്. അതിന്‍പ്രകാരം ദേവാലയപരിസരത്തു താഴും പൂട്ടും ചരടും വില്പന നടത്തുന്നവരുടെ അടുക്കല്‍ നിന്ന് അത് വാങ്ങരുതെന്നും അവ കെട്ടുന്നത് തെറ്റാണെന്നും നിരോധിക്കപ്പെട്ട കാര്യം ചെയ്യുന്നത് അനുഗ്രഹമായി മാറില്ലെന്നും ദേവാലയനേതൃത്വം അറിയിച്ചു. വേളാങ്കണ്ണി ദേവാലയത്തില്‍ അര്‍പ്പിക്കപ്പെടു്ന്ന എല്ലാ ദിവ്യബലികളിലും ഇക്കാര്യം അനൗണ്‍സ് ചെയ്യുന്നുമുണ്ട്. അതുകൊണ്ട് ഇനിമുതല്‍ വേളാങ്കണ്ണിയിലെത്തുന്ന വിശ്വാസികള്‍ ഇത്തരം ആചാരങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.