ഒരിക്കല്‍ മാലാഖമാരായിരുന്നവരും പിന്നീട് അനുസരണക്കേടിന്റെ പേരില്‍ ശപിക്കപ്പെട്ടവരുമായി മാറിയവരാണ് സാത്താന്‍.ദൈവരാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയാണ് അവന്റെ ലക്ഷ്യം. ദൈവത്തെ നിഷേധിക്കലാണ് അവന്റെ ഹോബി. സാത്താന്‍ ശക്തനാണ് എ്ന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട.
പക്ഷേ സാത്താനെക്കാള്‍ ശക്തിയുണ്ട് നമ്മുടെ കാവല്‍മാലാഖയ്ക്ക്.കാരണം കാവല്‍മാലാഖ ദൈവത്തോട് ചേര്‍ന്നുനില്ക്കുകയും അവിടുത്തെ കൃപയിലായിരിക്കുകയും ചെയ്യുന്നു. സാത്താന് ദൈവത്തോട് ചേര്‍ന്നുനില്ക്കാന്‍ ആവാത്തതിനാല്‍ ദൈവകൃപയും ലഭിക്കുകയില്ല. സാത്താന്‍ വിശുദ്ധര്‍ക്കെതിരെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പോസിറ്റീവല്ല നെഗറ്റീവാണ് സാത്താന്റെ ശക്തി.
എന്നാല്‍ ആ ശക്തിയെ തകര്‍ക്കാന്‍ ദൈവശക്തിക്കു കഴിയും. ആത്മീയതയില്‍ ്അടിയുറച്ചജീവിതത്തിന് സാത്താന്റെ എല്ലാ കുടിലതന്ത്രങ്ങളെയും നിര്‍വീര്യമാക്കാനാവും അതോടൊപ്പം തന്നെ സാത്താനെ പരാജയപ്പെടുത്താന്‍ കുരിശുരൂപം, ഹോളിവാട്ടര്‍, മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന എന്നിവയ്ക്കും കഴിവുണ്ട്. അതിനാല്‍ ഇവയെല്ലാം ഉണ്ടെങ്കില്‍ സാത്താനെ നിഷ്പ്രയാസം തോല്പിക്കാന്‍ നമുക്കു സാധിക്കും.