നവംബർ 23 – ഔർ ലേഡി ഓഫ് ദി വോൾട്ട്, ഇറ്റലി.
ആശ്രമാധിപതി ഓർസിനി എഴുതി: ‘ഫ്ലോറൻസിൻ്റെ ചുറ്റുവട്ടത്ത്, സെൻ്റ് അനസ്തേഷ്യ പട്ടണത്തിനടുത്തുള്ള, നിലവറയുടെ മാതാവ്’.
ഇറ്റലിയിൽ ഫ്ലോറൻസിന് സമീപം സെൻ്റ് അനസ്തേഷ്യ എന്നോ സാന്താ അനസ്താസിയ എന്നോ പേരുള്ള ഒരു പട്ടണവും ഇപ്പോഴില്ല. നിലവറയിലെ മാതാവിന്റേത് എന്നറിയപ്പെടുന്ന ഒരു പള്ളിയെക്കുറിച്ചോ രൂപത്തെക്കുറിച്ചോ ഒരു പരാമർശവും കണ്ടെത്താൻ കഴിയുന്നില്ല.
ഫ്ലോറൻസിൽ ഒരു പള്ളിയുണ്ട്, ഈ തിരുനാൾ ഒരുപക്ഷേ സൂചിപ്പിക്കുന്നത് അതിനെ ആകാം, ദ് ഡ്വോമോ, ഫ്ലോറൻസിലെ പരിശുദ്ധ മറിയത്തിന്റെ കത്തീഡ്രൽ അല്ലെങ്കിൽ സാന്താ മരിയ ഡെൽ ഫിയോരെ. അതിലെ താഴികക്കുടം പുരാതന കാലം മുതലേ സ്വതന്ത്രമായി നിൽക്കുന്ന താഴികക്കുടങ്ങളിൽ ഏറ്റവും വലുതാണെന്ന് പറയപ്പെടുന്നു, 348 അടി ഉയരമുണ്ടതിന്. അത് ഫ്ലോറൻസ് നഗരത്തിൻ്റെ മനോഹരകാഴ്ചക്ക് മിഴിവേകുന്നു, 15-ാം നൂറ്റാണ്ടിലെ വാസ്തുവിദ്യയുടെ വിജയമാണ് അതിൽ ദർശിക്കുന്നത്. താഴികക്കുടത്തിന് 150 അടി വീതി പ്രതീക്ഷിച്ചിരുന്നത് ഒരു പ്രശ്‌നമായിരുന്നു, കത്തീഡ്രൽ പണിയുന്നവർക്കുപോലും, തങ്ങളുടെ പണി അവിടേക്ക് എത്തുമ്പോൾ അത്രക്കും സ്ഥലം എങ്ങനെ വ്യാപിപ്പിക്കുമെന്ന് അറിയില്ലായിരുന്നു, കാരണം അത് മിടുക്കരായ റോമൻ എഞ്ചിനീയർമാർ പോലും പൗരാണികകാലം മുതൽക്ക് ഉണ്ടാക്കിയിട്ടുള്ളതിനേക്കാൾ വളരെ വലുതായിരുന്നു. പിന്നീട് വരുന്ന തലമുറയ്ക്കായി ആ പ്രശ്നം മാറ്റിവച്ചു.
അത്തരമൊരു സങ്കീർണ്ണരൂപകൽപ്പന പ്രശ്നം അവസാന നിമിഷത്തേക്ക് മാറ്റി വെച്ചിരുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്, പക്ഷേ ഭാഗ്യവശാൽ ആ ജോലി ചെയ്യാൻ കഴിവുള്ള ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പേര് ഫിലിപ്പോ ബ്രൂനെല്ലേസ്‌കി എന്നായിരുന്നു, അദ്ദേഹം ചെയ്ത ആ ജോലി, ഫ്ലോറൻസ് നഗരത്തിൻ്റെ മുഖഛായയുടെ അടയാളമായി മാറി.
കൂറ്റൻ താഴികക്കുടത്തിന്റെ പണി പൂർത്തിയാകാൻ പതിനാറ് വർഷമെടുത്തു, പക്ഷേ അക്കാലത്തെ എഞ്ചിനീയറിംഗിനെ സംബന്ധിച്ചിടത്തോളം അത് വലിയ മുന്നേറ്റമായിരുന്നു.
ഫ്ലോറൻസ് നഗരം ബ്രൂനെല്ലേസ്‌കിയുടെ പ്രതിഭ തിരിച്ചറിഞ്ഞു എന്ന് നമുക്ക് മനസ്സിലാകുന്നു, കാരണം അദ്ദേഹത്തിൻ്റെ മരണശേഷം, അദ്ദേഹം സൃഷ്ടിച്ച താഴികക്കുടത്തിന് നേരെ താഴെയാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. താഴികക്കുടമുള്ള കത്തീഡ്രലിലെ നിലവറയിൽ അടക്കം ചെയ്യപ്പെട്ടിട്ടുള്ള ഒരേയൊരു വ്യക്തിയാണ് അദ്ദേഹം.