നവംബർ 25: ഔർ ലേഡി ഓഫ് ദി റോക്ക് ഓഫ് ഫിയെസോലെ, ടസ്കണി, ഇറ്റലി (1028).
ആശ്രമാധിപതി ഓർസിനി എഴുതി: “ടസ്കണിയിലെ ഫിയെസോലെ പ്രദേശത്തുള്ള ഔർ ലേഡി ഓഫ് ദി റോക്ക്. മാതാവിന്റെ ഈ ചിത്രം ഒരു പാറയിൽ സ്ഥാപിച്ചിരിക്കുന്നു, രണ്ട് ഇടയന്മാർ പ്രാർത്ഥിക്കാനായി ഒഴിഞ്ഞ ഒരു സ്ഥലത്തേയ്ക്ക് മാറി ഇരുന്നപ്പോഴാണ് അവിടെ ഒരു പള്ളി പണിയാൻ മാതാവ് അവരോട് പറഞ്ഞത്”
റോമൻ സുല്ല, തൻ്റെ സൈനികർക്കുള്ള പ്രതിഫലമായി നൽകുന്നതിന് മുൻപ് ഫിയെസോലെ യഥാർത്ഥത്തിൽ ഒരു എട്രൂസ്കൻ നഗരമായിരുന്നു. 539-ൽ ബൈസൻ്റൈൻ ജനറലായ ജസ്റ്റിനസ് പട്ടണം പിടിച്ചെടുക്കുകയും അതിന്റെ അടിത്തറകൾ വരെ തകർക്കുകയും ചെയ്തു. കാലക്രമേണ നഗരം തിരിച്ചുവന്നു, എന്നിരുന്നാലും, മധ്യകാലഘട്ടത്തിൽ അത് അയൽരാജ്യമായ ഫ്ലോറൻസിനേക്കാൾ സമ്പന്നവും സ്വാധീനവുമുള്ളതായിരുന്നു. 1025-ൽ ഫ്ലോറൻ്റൈൻസ് അതിനെ കൊള്ളയടിക്കുകയും അതിലെ പ്രഭുക്കന്മാർ അവരുടെ താമസം ഫ്ലോറൻസിലേക്ക് മാറ്റാൻ നിർബന്ധിതരാവുകയും ചെയ്തു.
പ്രാദേശിക ഐതിഹ്യമനുസരിച്ച്, ഫിയെസോലെയിൽ സുവിശേഷം ആദ്യമായി പ്രസംഗിച്ചത് വിശുദ്ധ പത്രോസിൻ്റെ ശിഷ്യനായ വിശുദ്ധ റോമുലസ് ആണ്. ക്രിസ്ത്യൻ പീഡനകാലത്തായിരുന്നു അത്. അതിന് തെളിവായാണ് പുരാതന കത്തീഡ്രൽ, നഗരമതിലുകൾക്ക് പുറത്ത് നിൽക്കുന്നത്.
1028-ൽ, ബിഷപ്പ് ജെയിംസ് ബവാരോ മറ്റ് നിരവധി കെട്ടിടങ്ങളിൽ നിന്ന് എടുത്ത വസ്തുക്കളാൽ നിർമ്മിച്ചതാണ് സെൻ്റ് റോമുലസിൻ്റെ കത്തീഡ്രൽ, അതിനാൽ, ആ ദേവാലയത്തിന് പാറക്കെട്ടിലെ മാതാവ് എന്ന പേര് ലഭിച്ചു. ഇപ്പോൾ ഡ്യുവോമോ ഓഫ് സെൻ്റ് റൊമോളോ എന്നറിയപ്പെടുന്ന ചെറിയ പള്ളി, മാതാവിന് സമർപ്പിക്കപ്പെട്ട കത്തീഡ്രൽ സ്ക്വയറിലാണ്. പിന്നീട് 1260-ലും, അത് കഴിഞ്ഞുവന്ന നൂറ്റാണ്ടിലും അത് വിപുലീകരിക്കപ്പെട്ടു. മണിഗോപുരം 1213 മുതലുള്ളതാണ്.
കത്തീഡ്രലിൽ മിനോ ഡാ ഫിയെസോലെയുടെ ശിൽപങ്ങളുണ്ട്, പഴയ കത്തീഡ്രൽ ഒരു കാലത്ത് ബെനഡിക്റ്റൈൻ മഠമായിരുന്നു, അവിടെ ഒരു വലിയ ലൈബ്രറിയും ഉണ്ടായിരുന്നു, എന്നിരുന്നാലും അത് വളരെക്കാലമായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ടിരുന്നു. 1778-ൽ ആശ്രമം അടച്ചുപൂട്ടി.
പറയാനാണെങ്കിൽ വളരെയധികം ഉണ്ട്, എങ്കിലും എടുത്തു പറയേണ്ട പ്രത്യക്ഷീകരണങ്ങളിലൊന്ന് വിശുദ്ധ ആൻഡ്രൂ കോർസിനിയുടെ മരണത്തെക്കുറിച്ച് കന്യകാമറിയം മുന്നറിയിപ്പ് നൽകിയതാണ്. ആൻഡ്രൂവിൻ്റെ ജീവിതകാലത്ത് പരിശുദ്ധ അമ്മ അദ്ദേഹത്തിന്, അവളുടെ ദിവ്യസുതനിൽ നിന്ന് പ്രവചനവരവും രോഗശാന്തിവരവും കഠിനമായ ആത്മാക്കളുടെ മാനസാന്തരവും മറ്റ് നിരവധി പരിവർത്തനങ്ങളും നേടിക്കൊടുത്തു.
വിശുദ്ധരുടെയും പ്രഗത്ഭരായ അനേകം സഭാംഗങ്ങളുടെയും വിശ്രമസ്ഥലമാണ് ഫിയെസോലെയിലെ കത്തീഡ്രൽ, അവരെല്ലാം തന്നെ പരിശുദ്ധ അമ്മയുടെ ഭക്തദാസരുമായിരുന്നു.