മനുഷ്യന്‍ തീര്‍ത്തും നിസ്സഹായനായിപ്പോകുന്ന പല സന്ദര്‍ഭങ്ങളുമുണ്ട് ജീവിതത്തില്‍. ആരൊക്കെയുണ്ടെന്ന് പറയുമ്പോഴും എന്തൊക്കെയുണ്ടെ്ന്ന് അവകാശപ്പെടുമ്പോഴും ഒന്നും ഇല്ലാതായിപോകുന്ന, നിസ്സാരനായി നോക്കിനില്‌ക്കേണ്ടിവരുന്ന സന്ദര്‍ഭം അത്തരം സന്ദര്‍ഭങ്ങളിലായിരിക്കും നമ്മുടെ പ്രാര്‍ത്ഥന ഏറ്റവുംസത്യസന്ധവും ആത്മാര്‍ത്ഥാഭരിതവുമാകുന്നത്. സങ്കീര്‍ത്തനങ്ങള്‍ 86; 4-6 ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു പ്രാര്‍ത്ഥനയാക്കി മാറ്റാവുന്നതാണ്. ജീവിതത്തിലെ നിസ്സഹായതകളെ സമര്‍പ്പിച്ച് ഈ സങ്കീര്‍ത്തനഭാഗം പ്രാര്‍ത്ഥനയാക്കി നമുക്കു മാറ്റാം
അങ്ങയുടെ ദാസന്റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ.കര്‍ത്താവേ ഞാന്‍ അങ്ങയിലേക്ക് എന്റെ മനസ്സിനെ ഉയര്‍ത്തുന്നു. കര്‍ത്താവേ അങ്ങു നല്ലവനും ക്ഷമാശീലനുമാണ്.. അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങ് സമൃദ്ധമായി കൃപകാണിക്കുന്നു. കര്‍ത്താവേ എന്റെ പ്രാര്‍ഥന കേള്‍ക്കണമേ. എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ.