പനജി: ഭാരതത്തിന്റെ ദ്വിതീയാപ്പസ്‌തോലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പിന്റെ പരസ്യവണക്കം ആരംഭിച്ചു. രണ്ടുവര്‍ഷത്തെ ആത്മീയ ഒരുക്കത്തിനു ശേഷമാണ് പരസ്യവണക്കം ആരംഭിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ സ്വീകരിക്കാനായി ഗോവ ഒരുങ്ങിക്കഴിഞ്ഞു.2025 ജനുവരി അഞ്ചിന് പരസ്യവണക്കം അവസാനിക്കുന്നതുകൊണ്ട് ഗോവയില്‍ ഇപ്പോള്‍മുതല്‍ വിശ്വാസികളുടെ തിരക്ക് ആരംഭിച്ചിട്ടുണ്ട്. രാവിലെഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് പരസ്യവണക്കം ക്രമീകരിച്ചിരിക്കുന്നത്. ചൈനയിലേക്കുള്ള മിഷന്‍യാത്രയ്ക്കിടയില്‍ ചൈനയിലെത്തുന്നതിന് മുമ്പ് ജ്വരബാധിതനായിട്ടാണ് ഫ്രാന്‍സിസ് സേവ്യര്‍ മരണമടഞ്ഞത്. ഷാങ് ചുവാന്‍ ്ദ്വീപിനെ കടല്‍ത്തീരത്തു സംസ്‌കരിച്ച മൃതദേഹം പിന്നീട് ഗോവയിലെത്തിക്കുകയായിരുന്നു.
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം ആരംഭിച്ചു
Previous article
Next article