Wednesday, October 16, 2024
spot_img
More

    ജപമാല ഒരുമിച്ചു ചൊല്ലുന്നതാണോ ഒറ്റയ്ക്ക് ചൊല്ലുന്നതാണോ കൂടുതല്‍ നല്ലത്?

    പരിശുദ്ധ ജപമാല ചൊല്ലുന്നതിന് പല വിധ രീതികളുമുണ്ട്. എന്നാല്‍ പരസ്യമായി രണ്ടു സമൂഹമായി ജപമാല ചൊല്ലുന്നതാണ് ദൈവത്തിന് കൂടുതല്‍ പ്രീതികരം.

    എന്നാല്‍ മനുഷ്യര്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുകൂടുന്നത്ിനെ സാത്താന്‍ ഏറെ ഭയപ്പെടുന്നുമുണ്ട്. അതുകൊണ്ട് ദൈവത്തിന് പ്രീതികരവും സാത്താന് ഭീതിജനകവുമാണ് പരസ്യമായ ജപമാല സമര്‍പ്പണങ്ങള്‍.

    സര്‍വ്വശക്തനായ ദൈവത്തിന് ഏറ്റവും കൂടുതല്‍ മഹത്വം നല്കുന്നതും കൂട്ടായ ജപമാല പ്രാര്‍ത്ഥനയിലൂടെയാണ്. യേശുക്രിസ്തു ഓരോ പ്രാര്‍ത്ഥനയിലൂം നമുക്കിടയില്‍ സന്നിഹിതനാണ്.

    ജപമാല സമൂഹമായി ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ യേശുക്രിസ്തു വളരെയെളുപ്പത്തില്‍ നമ്മുടെ ഇടയിലേക്ക് കടന്നുവരും. ആളുകള്‍ ഒരുമിച്ചു ചേര്‍ന്ന്ജപമാല ചൊല്ലുമ്പോള്‍ അത് ഒരു വ്യക്തി വളരെ സ്വകാര്യമായി ചൊല്ലുന്നതിനെക്കാള്‍ വളരെ കൂടുതല്‍ പിശാചിനെ ഭയപ്പെടുത്തുന്നുണ്ട്. കാരണം സമൂഹപ്രാര്‍ത്ഥനയില്‍ ഒരു സൈന്യമാണ് അവനെ ആക്രമിക്കുന്നത്. സാത്താന് പലപ്പോഴും ഒരു വ്യക്തിയുടെ പ്രാര്‍ത്ഥനയെ കീഴടക്കാനാവും.

    എന്നാല്‍ ക്രൈസ്തവര്‍ ഒറ്റക്കെട്ടായി ഒരേ മനസ്സോടെ ജപമാല ഒരുമിച്ചുചൊല്ലുമ്പോള്‍ ആ പ്രാര്‍ത്ഥനയെ തകര്‍ക്കാന്‍ സാത്താന് വളരെ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് ഒരു വടി വളരെ എളുപ്പത്തില്‍ നമുക്ക് കൈ കൊണ്ട് ഒടിക്കാന്‍ കഴിയും. പക്ഷേ വടികള്‍ കൂടിചേര്‍ന്ന ഒരു വടിക്കെട്ടിനെ അത്രയെളുപ്പത്തില്‍ ഒടിക്കാന്‍ കഴിയില്ല. ഇതുപോലെയാണ് ജപമാല പ്രാര്‍ത്ഥനയുടെ കൂട്ടായ്മയുടെ ശക്തിയും.

    ഒരു വ്യക്തി ഒറ്റയ്ക്ക് ചൊല്ലുമ്പോള്‍ സാത്താന്‍ ആ വ്യക്തിയെ പ്രാര്‍ത്ഥനയില്‍ നിന്ന് പിന്തിരിപ്പിക്കുമെങ്കിലും കൂട്ടായി ഒരേ മനസോടെ ചൊല്ലുമ്പോള്‍ സാത്താന് അതിന് സാധിക്കാറില്ല. ഇതിനൊക്കെ പുറമെ സമൂഹ പ്രാര്‍ത്ഥന നമ്മുടെ ആത്മാവിന് ഏറെ ഉപകാരപ്രദമാണ്. സമൂഹമായിപ്രാര്‍ത്ഥിക്കുമ്പോള്‍ ആ സമൂഹത്തിലെ ഓരോരുത്തരുടെയും പ്രാര്‍ത്ഥന നാം ഓരോരുത്തരുടെയും പ്രാര്‍ത്ഥനയാകുന്നു.

    ഇനി ഒരു വ്യക്തിക്ക് നന്നായി പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നി്‌ല്ലെങ്കിലും ആ വ്യക്തിയുടെ കുറവിനെ പരിഹരിച്ചുകൊണ്ട് അതേഗ്രൂപ്പിലെ മറ്റൊരു വ്യക്തി പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രാര്‍ത്ഥനയുടെ കൂട്ടായ്മയയുടെ ശക്തി പ്രകടമാകുകയും കുറവുകള്‍ പരിഹരിക്കപ്പെടുകയും ചെയ്യും.

    നമ്മുടെ സന്ധ്യാപ്രാര്‍ത്ഥനകളിലെയും കുടുംബകൂട്ടായ്മകളിലെയും ജപമാല പ്രാര്‍ത്ഥനയുടെ പ്രാധാന്യം നമുക്കിനി തിരിച്ചുപിടിക്കാം. കൂടുതല്‍ ഉന്മേഷത്തോടെ, ആത്മാര്‍ത്ഥതയോടെ, ഭക്തിയോടെ നമുക്ക് കൂട്ടായ്മയില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം.

    നന്മ നിറഞ്ഞ മറിയമേ…

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!