വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത അപ്പസ്‌തോലിക പര്യടനം അജക്‌സിയോയിലേക്ക്. ഫ്രഞ്ചു ദ്വീപായ കോസിന്റെ തലസ്ഥാനമാണ് അജക്‌സിയോ. ഡിസംബര്‍ 14,15 തീയതികളിലാണ് പാപ്പയുടെ സന്ദര്‍ശനം. യേശു നന്മ ചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു എന്ന അപ്പസ്‌തോലപ്രവര്‍ത്തനം പത്താം അധ്യായത്തിലെ 38 ാമത് വാക്യത്തില്‍ നിന്നുള്ള വചനമാണ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ മുദ്രാവാക്യം.